Tuesday, July 9, 2019

"ഗുരുവായൂർ രാമൻകുട്ടി"

   GURUVAYOOR RAMANKUTTY
ഗുരുവായൂർ ആനത്താവളത്തിലെ നാടന്‍ ആനകളില്‍ ലക്ഷണമൊത്ത കൊമ്പനായിരുന്നു "ഗുരുവായൂർ രാമൻകുട്ടി".  ഗുരുവായൂർ ആനയോട്ടത്തിൽ 11 തവണ ജേതാവായ കൊമ്പനാണ്  "ഗുരുവായൂർ രാമൻകുട്ടി".

ഗുരുവായൂർ ആനകോട്ടയിലെ തലമുതിർന്ന അംഗങ്ങളിൽ ഒരാൾ ആയിരുന്നു "ഗുരുവായൂർ രാമൻകുട്ടി". 2013 ലെ ഗുരുവായൂർ ആനയോട്ടത്തിൽ വിസിൽ മുഴുങ്ങാൻ കാത്തുനിൽക്കാതെ ഓട്ടം തുടങ്ങിയ ഗുരുവായൂർ രാമൻകുട്ടി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. പ്രശസ്തമായ ഒട്ടേറെ പൂരങ്ങളിൽ പങ്കെടുക്കുമായിരുന്ന ഗുരുവായൂർ രാമൻകുട്ടിക്ക്‌ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പു ചിട്ടവട്ടങ്ങൾ കാണാപ്പാടമായിരുന്നു.
     1956ലാണ് രാമന്‍കുട്ടിയെ ഗുരുവായൂർ ക്ഷേത്രത്തില്‍ നടയിരുത്തിയത്. അന്ന് അഞ്ച് വയസായിരുന്നു


ദേവസ്വത്തിലെ മുന്‍നിര ആനകളിലൊന്നായ  "ഗുരുവായൂർ രാമൻകുട്ടി"  2016 ജൂലൈ മുതൽ ചികിത്സയിലായിരുന്നു.
2016 സെപ്റ്റംബർ 15 ന് ചെരിയുകയായിരുന്നു.
ദേവസ്വം രേഖകള്‍ പ്രകാരം 65 വയസായിരുന്നു.

Monday, July 8, 2019

"തിരുവമ്പാടി രാമഭദ്രൻ"

  THIRUVAMBADI RAMABHADRAN
നാടൻ ഗജവീരൻ,  നിലമ്പൂര്‍ കാടുകളാണ് ജന്‍മദേശം. 2017 ഏപ്രിൽ 26 നാണ്‌ തിരുവമ്പാടി രാമഭദ്രൻ ചെരിഞ്ഞത്. 
   1990കളില്‍ ആണ് രാമഭദ്രന്‍ തിരുവമ്പാടി ദേവസ്വത്തില്‍ എത്തുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ സ്ഥിരം സാന്നിധ്യം ആയിരുന്നു "തിരുവമ്പാടി രാമഭദ്രൻ". "തിരുവമ്പാടി രാജശേഖരന്‍" ചരിഞ്ഞതിനുശേഷം രാമഭദ്രനാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനു സ്ഥിരമായി തിടമ്പ് എടുത്തിരുന്നത്.

"തിരുവമ്പാടി രാമഭദ്രൻ"

     9.5 അടിയായായിരുന്നു  തിരുവമ്പാടി രാമഭദ്രന്റെ ഉയരം. വീണെടുത്ത അകന്ന മനോഹരമായ കൊമ്പുകള്‍,  മനോഹരമായ തുമ്പികൈ , ഉറച്ച നടയമരങ്ങള്‍, വാല്‍, ചെവി ഇവയ്‌ക്കൊക്കെ ഭംഗിയും വ്യത്യസ്തവും ആയിരുന്നു . തൃശ്ശൂര്‍ പൂരത്തില്‍ തെക്കോട്ടിറക്കത്തിലും സ്ഥിരമായി പങ്കെടുത്തിരുന്നു.
    തിരുവമ്പാടി രാമഭദ്രൻ ചെരിയുന്നതിനു മൂന്നു നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് തുമ്പിക്കൈയ്ക്കു വാതം പിടിപെടുന്നത്.
അവസാന നാളുകളിൽ തുമ്പിക്കൈ പൊക്കാന്‍ പോലുമാകാതെ ബുദ്ധിമുട്ടിയുരുന്നു.
പിന്നീട് പാദരോഗവും കൂടിയായി.  2017 ഏപ്രിൽ 26 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ചെരിയുകയായിരുന്നു,  55 വയസ്സിന് അടുത്തു പ്രായം ഉണ്ടാവും.
ആറാട്ടുപുഴ, ഉത്രാളിക്കാവ്, കൂടല്‍മാണിക്യം, ചേന്നംകുളങ്കര ഭഗവതി ക്ഷേത്രം എന്നിവിടെയെല്ലാം  സാന്നിധ്യം ആയിരുന്നു.

"തിരുവമ്പാടി രാമഭദ്രൻ"

തൊടുപുഴ വേങ്ങല്ലൂർ നടയിൽ കാവ് മീന ഭരണി. 2018

തൊടുപുഴ വേങ്ങല്ലൂർ നടയിൽ കാവ് ഇക്കഴിഞ്ഞ മീന ഭരണി..
ഭഗവതിയുടെ തിടമ്പുമായി ഗുരുവായൂർ നന്ദൻ, കൂട്ടായി എറണാകുളം ശിവകുമാറും പാമ്പാടി സുന്ദരനും നാണു എഴുത്തച്ഛൻ ശങ്കരനാരായണനും അഭിമന്യുവും

ഗുരുവായൂർ നന്ദൻ

ഗുരുവായൂർ നന്ദൻ തൊടുപുഴ വേങ്ങല്ലൂർ നടയിൽ കാവ് ഇക്കഴിഞ്ഞ മീന ഭരണിക്കായി വന്നിറങ്ങുന്ന  വീഡിയോ......

Tuesday, June 18, 2019

ഗുരുവായൂർ ബൽറാം

GURUVAYOOR BALRAM


ഗുരുവായൂർ ബൽറാം

     ജന്മം കേരളത്തിൽ ആണെങ്കിലും ഒരു ആസാമി ഗജരാജ സുന്ദരനാണ്‌"ഗുരുവായൂർ ബൽറാം".


ഗുരുവായൂർ ബൽറാം
ഫോട്ടോ കടപ്പാട്: ഉമേഷ്, തൊടുപുഴ
കോഴിക്കോട് പ്രവർത്തിച്ചിരുന്ന ജെമിനി സർക്കസിലാണിവൻ ജനിച്ചത്...
കരിവന്നൂർ വെട്ടിയാട്ടിൽ ഉണ്ണിയാണ് 2001 ഏപ്രിൽ 5 ന് ഇവനെ ഗുരുവായൂരപ്പന് സമർപ്പിച്ചത്.... ..പ്രായത്തിനൊത്തുള്ള വലിയ ഉയരമില്ലെങ്കിലും.... ഏതോരാളും നോക്കി നിന്നു പോകുന്ന മനോഹരമായ മതഗിരി ഇവനിൽ എടുത്തു കാണിക്കുന്ന  ഒരു പ്രത്യേകത തന്നെയാണ് ......
വീണെടുത്ത അകലമുള്ള കനം കുറഞ്ഞ കൊമ്പുകൾ,  ഉയർന്ന തലകുന്നി,
18  നഖങ്ങൾ,  ഭംഗിയാർന്ന നടയും അമരവും, വിരിവുള്ള പെരുമുഖം, മനോഹരമായ വായുകുമ്പം.........ഇതൊക്കെയാണ് ഗുരുവായൂരപ്പന്റെ ഈ ഗജരാജസുന്ദരന്റെ എടുത്തുപറയാവുന്ന ഗജലക്ഷ്ണങ്ങൾ.

ഇവന്റെ എഴുന്നള്ളിപ്പുകളുടെ ചിട്ടവട്ടം പറയാതെ വയ്യ..............
ഗുരുവായൂർ അമ്പലത്തിന്‍റെ കവാടം കടന്നു കഴിഞ്ഞാൽ പിന്നെ ബാക്കിയെല്ലാം ഇവന് കാണാപാഠം ആണ്.....