ERATTUPETTA AYYAPPAN
അഴകിന്റെ മഴവില്ല് കാവടി, മണ്മറഞ്ഞുപോയ തിരുവമ്പാടി ശിവസുന്ദറുമായി ഏറെ സാമ്യ മുണ്ട് ഈരാറ്റുപേട്ട അയ്യപ്പന്. നമ്മുടെ നാട്ടാനകളിൽ മുൻനിരയിൽതന്നെയാണ് ഇന്ന് അയ്യപ്പന്റെ സ്ഥാനം.
ശാന്തസ്വഭാവം. കൊഴുത്ത കറുത്തിരുണ്ട ശരീരം. അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും വീണെടുത്ത മനോഹരമായ കൊമ്പുകൾ, ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, ഭംഗിയുള്ള കണ്ണുകള് ഇതൊക്കെ അയ്യപ്പന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഉയരം 299 സെന്റീ മീറ്റർ .ലക്ഷണശാസ്ത്രത്തില് പറയുന്ന ലക്ഷണങ്ങളെല്ലാം അയ്യപ്പനില് തികയുന്നു.
പതിനാറ് നഖകാര൯ എന്ന പേരുദോഷത്തിന്റെ പടിയില്നിന്നും പെരുമയുടെ പക൪ന്നാട്ടങ്ങളിലെക്കുള്ള അയ്യപ്പന്റെ ജൈത്രയാത്രകള് അതിന്റെ കൊടുമുടികള് ലക്ഷ്യംവെച്ച് തുടങ്ങിയിട്ട് ഒന്നര ദശകം തികയുന്നേയുള്ളു. ഈരാറ്റുപേട്ട അയ്യപ്പ൯ ഇന്ന് കോട്ടയം ജില്ലയുടെ മാത്രമല്ല കൊച്ചുകേരളത്തിന്റെ ആകെ അഭിമാനമാണ്.
ഈരാറ്റുപേട്ട പരവ൯പറമ്പില് കുടുംബത്തിന്റെ സ്വന്തമായ അയ്യപ്പ൯ കോടനാട് ആനകളരിയില്നിന്നും അവസാനമായി ലേലംവിളിക്കപ്പെട്ട ആനകളില് ഒരുവനാണ്. ഇന്നിപ്പോള് ത്രിശ്ശൂ൪ പൂരത്തിന്റെ രാത്രി തിടമ്പുവരെ അയ്യപ്പന്റെ ശരീര സൌന്ദര്യത്തിനുള്ള അംഗീകാരമായി അവനെ തേടിയെത്തുന്നു.
1977 ഡിസംബര് 20 ന് ലേലത്തില്പിടിക്കുമ്പോള് അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം.
കുറുമ്പുകാട്ടിനടന്ന കുഞ്ഞിക്കൊമ്പന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാവാ൯ അധികകാലം വേണ്ടിവന്നില്ല.
Erattupetta Ayyappan |
അഴകിന്റെ മഴവില്ല് കാവടി, മണ്മറഞ്ഞുപോയ തിരുവമ്പാടി ശിവസുന്ദറുമായി ഏറെ സാമ്യ മുണ്ട് ഈരാറ്റുപേട്ട അയ്യപ്പന്. നമ്മുടെ നാട്ടാനകളിൽ മുൻനിരയിൽതന്നെയാണ് ഇന്ന് അയ്യപ്പന്റെ സ്ഥാനം.
ശാന്തസ്വഭാവം. കൊഴുത്ത കറുത്തിരുണ്ട ശരീരം. അമരംകവിഞ്ഞും നീണ്ട വാലും ഒത്ത തുമ്പിയും വീണെടുത്ത മനോഹരമായ കൊമ്പുകൾ, ചെവിയുടെ താഴ്ഭാഗത്തും വായുകുംഭത്തിന് താഴെയുമായി ഭംഗിയോടെ വിന്യസിക്കപ്പെട്ട മദകരി, ഭംഗിയുള്ള കണ്ണുകള് ഇതൊക്കെ അയ്യപ്പന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഉയരം 299 സെന്റീ മീറ്റർ .ലക്ഷണശാസ്ത്രത്തില് പറയുന്ന ലക്ഷണങ്ങളെല്ലാം അയ്യപ്പനില് തികയുന്നു.
പതിനാറ് നഖകാര൯ എന്ന പേരുദോഷത്തിന്റെ പടിയില്നിന്നും പെരുമയുടെ പക൪ന്നാട്ടങ്ങളിലെക്കുള്ള അയ്യപ്പന്റെ ജൈത്രയാത്രകള് അതിന്റെ കൊടുമുടികള് ലക്ഷ്യംവെച്ച് തുടങ്ങിയിട്ട് ഒന്നര ദശകം തികയുന്നേയുള്ളു. ഈരാറ്റുപേട്ട അയ്യപ്പ൯ ഇന്ന് കോട്ടയം ജില്ലയുടെ മാത്രമല്ല കൊച്ചുകേരളത്തിന്റെ ആകെ അഭിമാനമാണ്.
ഈരാറ്റുപേട്ട അയ്യപ്പ൯ |
1977 ഡിസംബര് 20 ന് ലേലത്തില്പിടിക്കുമ്പോള് അയ്യപ്പന് ഏഴുവയസ്സിനടുത്ത് മാത്രമായിരുന്നു പ്രായം.
"ഈരാറ്റുപേട്ട അയ്യപ്പൻ" തിരുനക്കര പൂരം |
No comments:
Post a Comment