Saturday, March 16, 2019

"ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍"

"GAJARATHANAM GURUVAYOOR PADMANABHAN"

ആനകളിലെ ദൈവ ചൈതന്യം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് "ഗുരുവായൂർ പത്മനാഭൻ".


1954 ജനുവരി 18നാണ്‌ പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്‌. ഐശ്വര്യം നിറഞ്ഞ മുഖഭാവം. ഗജലക്ഷണങ്ങളെല്ലാം തികഞ്ഞവൻ.  നിലമ്പൂര്‍ കാടുകളില്‍ പിറന്ന ഈ ആനക്കുട്ടിയെ  ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത് 14-ാം വയസ്സിലാണ്. 2004 ല്‍ ദേവസ്വം 'ഗജരത്‌നനം' ബഹുമതി നല്‍കി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്നും ഉത്സവപറമ്പുകളില്‍നിന്നും ലഭിച്ച ബഹുമതികള്‍ വേറെ അസംഖ്യമുണ്ട്. തിടമ്പെടുത്തുനിന്നാല്‍ കാണാവുന്ന അന്തസ്സുതന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത്.
             ഇന്ന് പ്രായം കുറച്ചേറിയെങ്കിലും അവന്‍റെ ആ ഐശ്വര്യത്തിനും,ചൈതന്യത്തിനും ഇന്നും യാതൊരു കുറവും ഇല്ല.
ശാന്തസ്വഭാവിയായ പദ്മനാഭന് ക്ഷേത്രാചാരങ്ങള്‍ കൃത്യമാണ്. ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്.ഏത് ഉത്സവപറമ്പ് കളിലും ഇവനെക്കാള്‍ വലിയ ഗജരാജാക്കന്മാര്‍ ഉണ്ടായാലും ആ ദേവചൈത്ന്യം എഴുന്നെള്ളുന്നത് ഇവന്‍റെ പുറത്തേറിയാവും
അതാണ് "ഗുരുവായൂര്‍ പത്മനാഭന്‍".

No comments:

Post a Comment