THIRUVAMBADI RAMABHADRAN
നാടൻ ഗജവീരൻ, നിലമ്പൂര്‍ കാടുകളാണ് ജന്‍മദേശം. 2017 ഏപ്രിൽ 26 നാണ് തിരുവമ്പാടി രാമഭദ്രൻ ചെരിഞ്ഞത്.
1990കളില്‍ ആണ് രാമഭദ്രന്‍ തിരുവമ്പാടി ദേവസ്വത്തില്‍ എത്തുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ സ്ഥിരം സാന്നിധ്യം ആയിരുന്നു "തിരുവമ്പാടി രാമഭദ്രൻ". "തിരുവമ്പാടി രാജശേഖരന്‍" ചരിഞ്ഞതിനുശേഷം രാമഭദ്രനാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനു സ്ഥിരമായി തിടമ്പ് എടുത്തിരുന്നത്.
"തിരുവമ്പാടി രാമഭദ്രൻ" |
9.5 അടിയായായിരുന്നു തിരുവമ്പാടി രാമഭദ്രന്റെ ഉയരം. വീണെടുത്ത അകന്ന മനോഹരമായ കൊമ്പുകള്‍, മനോഹരമായ തുമ്പികൈ , ഉറച്ച നടയമരങ്ങള്‍, വാല്‍, ചെവി ഇവയ്‌ക്കൊക്കെ ഭംഗിയും വ്യത്യസ്തവും ആയിരുന്നു . തൃശ്ശൂര്‍ പൂരത്തില്‍ തെക്കോട്ടിറക്കത്തിലും സ്ഥിരമായി പങ്കെടുത്തിരുന്നു.
തിരുവമ്പാടി രാമഭദ്രൻ ചെരിയുന്നതിനു മൂന്നു നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് തുമ്പിക്കൈയ്ക്കു വാതം പിടിപെടുന്നത്.
അവസാന നാളുകളിൽ തുമ്പിക്കൈ പൊക്കാന്‍ പോലുമാകാതെ ബുദ്ധിമുട്ടിയുരുന്നു.
പിന്നീട് പാദരോഗവും കൂടിയായി. 2017 ഏപ്രിൽ 26 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ചെരിയുകയായിരുന്നു, 55 വയസ്സിന് അടുത്തു പ്രായം ഉണ്ടാവും.