Saturday, March 16, 2019

"തിരുവമ്പാടി ശിവസുന്ദ൪"



THIRUVAMBADI SIVASUNDAR


അഴകിന്റെ തമ്പുരാൻആയിരത്തിൽ ഒന്നിനു മാത്രമുള്ള അപൂ൪വ്വ ലക്ഷണത്തികവ്., .......
നാട്ടാനകളിൽ ലക്ഷണയുക്തനായ ശിവസുന്ദറിന്റ്റെ പ്രധാന പ്രത്യേകത നിലം തൊട്ടിഴയുന്ന ഭംഗിയുള്ള തുമ്പിക്കൈയ്യാണ്.
ഈ തുമ്പിക്കൈ വണ്ണവും എഴുത്താണി പോലെ ലക്ഷണയുക്തമായ വാലും അപൂ൪വ്വമാണ്.


തിരുവമ്പാടി ശിവസുന്ദ൪


പത്തടിയോടടുത്ത ഉയരം,  ഉയ൪ന്ന വായുകുംഭം, നല്ല തലക്കുന്നി, വിരിഞ്ഞ മസ്തകം, 18 നഖങ്ങൾ, 
ലക്ഷണമൊത്ത ചെവികൾ,ഗാംഭീര്യമാ൪ന്ന ഉടൽ, ഭംഗിയുണ്ടെങ്കിലും കണ്ണു തട്ടാതിരിക്കാനെന്നോണം ഇത്തിരി കുറഞ്ഞ ഇടനീളം.
ഇതൊക്കെ  തിരുവമ്പാടി ശിവസുന്ദറിനെ വ്യത്യസ്തനാക്കുന്നു
ഒട്ടുമിക്ക ഗജലക്ഷ്ണത്തികവുകൾ ഒത്തുചേർന്ന തനിനടൻ ആനച്ചന്തം.
45 നോട് അടുത്ത് പ്രായം..
എരണ്ടക്കെട്ടിനെ തുടര്ന്ന് ചികിത്സയില്‍ ആയിരുന്ന ശിവസുന്ദ൪ 2018 മാർച്ച് 11ന് ചരിയുകയായിരുന്നു. രണ്ടു മാസത്തിലധികമായി അസുഖബാധിതനായിരുന്ന ശിവസുന്ദ൪ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാര്ഥചനകളും വഴിപാടുമായി നാട്ടുകാരും ആനപ്രേമികളും സദാസമയം അവനൊപ്പം ഉണ്ടായിരുന്നു.  എല്ലാം നിഷ്ഫലമാക്കിക്കൊണ്ട് എല്ലാവരേയും കണ്ണീരിലാഴ്ത്തിക്കൊന്റ് അഴകും അളവും ഒത്തിണങ്ങിയ  പ്രിയപ്പെട്ട ശിവൻ വിടപറഞ്ഞു...

SIVASUNDAR

മൂന്ന് പതിറ്റാണ്ടോളം തിരുവമ്പാടി കണ്ണന്റെയും ദേവിയുടെയും ദാസനായി, തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരൻ ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് ശിവസുന്ദർ എന്ന ഗജവീരൻ അപ്രതിക്ഷിതമായി നടന്നുകയറുകയായിരുന്നു..
ശിവൻ കാട്ടിൽനിന്നും നാട്ടിലെത്തിയ കഥ.....
അവന് ഏതാണ്ട് മൂന്നോ നാലോ മാസം പ്രായമുള്ളപ്പോഴാണ്......
ഒരു ദിവസം അവനും അമ്മയും കാട്ടിലൂടെ നടക്കുകയായിരുന്നു.
പെട്ടെന്ന് അമ്മ വലിയൊരു കുഴിയിലേക്ക് വീണു.
ഒന്നും ചെയ്യാനാകാതെ അവൻ കുഴിയുടെ മുകളിൽ നിന്ന് കരയാൻ തുടങ്ങി.
ആന വാരിക്കുഴിയിൽ വീണ വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ 

സ്ഥലത്തെത്തി.
അവിടെ കണ്ട കാഴ്ച അവർ പ്രതീക്ഷിക്കാത്തതായിരുന്നു.വാരിക്കുഴിക്ക് ചുറ്റും കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു കുട്ടിയാന......
കഷ്ടിച്ച് മൂന്നോ നാലോ മാസം പ്രായമേ വരൂ അവന്....
'അമ്മേ' എന്നായിരിക്കണം ആ നിലവിളി.
അതു കേൾക്കുമ്പോൾ കുഴിയിൽ നിന്ന് തുമ്പിക്കൈയ്യുയർത്താൻ അമ്മ ശ്രമിക്കുന്നുണ്ടായിരുന്നു.


വനം വകുപ്പുകാർ വല്ലാത്ത പ്രയാസത്തിലായി.
തള്ളയെ കൊള്ളണോ........ പിള്ളയെ തള്ളണോ......
അവസാനം അവർ തീരുമാനിച്ചു.
തള്ളയാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിടാം.
നല്ല ലക്ഷണമുള്ള കുട്ടിയാനയെ നാട്ടിലേക്ക് കൊണ്ടുപോകാം.
അങ്ങനെ പാൽമണം മാറും മുമ്പ് അമ്മയുടെ നെഞ്ചിലെ ചൂട് അവന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
അമ്മ കാട്ടിലേക്ക് കയറി പോകുന്നത് വനം വകുപ്പിന്റ്റെ ജീപ്പിലിരുന്ന് അവൻ കണ്ടു......

അച്ഛനു വേണ്ടി യൗവ്വനം ദാനം ചെയ്ത യയാതിയെപ്പോലെ സ്വന്തം ജീവിതം നൽകി അമ്മയെ നിത്യബന്ധനത്തിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു ആ കുട്ടിയാന.
കോടനാട് ആനക്കളരിയിലെത്തിയ അവനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറ്റും സ്നേഹിച്ച് വളർത്തി.

തിരുവമ്പാടി ശിവസുന്ദ൪

ഒടുവിൽ ആലുവയിൽ നിന്ന് അബൂബക്കർ എന്നൊരാൾ വന്ന് ലേലത്തിൽ പിടിച്ചു.
അയാളുടെ കയ്യിൽ നിന്ന് ലക്ഷണം നോക്കി മാത്രം ആനയെ വാങ്ങുന്ന പൂക്കോടൻ ഫ്രാ൯സിസിന്റ്റെ പക്കലെത്തി.
അങ്ങനെ അവ൯ പൂക്കോട൯ ശിവനായി.
മക്കളുടെ ജാതകമെഴുതിച്ച കോങ്ങാട് വൈദ്യരെ കൊണ്ടുതന്നെ ഫ്രാ൯സിസ് ശിവന്റ്റെയും ജാതകം കുറിപ്പിച്ചു.
പേരും പെരുമയും നേടും എന്നായിരുന്നു പ്രവചനം.
അവ൯ പതുക്കെ കൗമാരത്തിലേക്ക് കൊമ്പ് നീട്ടിതുടങ്ങി.
അങ്ങനെയിരിക്കെ പതിനാറു വയസെത്തിയപ്പോൾ ഒരു ദിവസം പാപ്പാന്മാരോട് പിണങ്ങി ശിവ൯ 

വീണ്ടും കാട്ടിലേക്ക് കയറിപ്പോയി.
പാപ്പാന്മാരും  പത്തിരുപത് പേരും അവനെ തിരക്കി പിന്നാലെ.......
വൃശ്ചികത്തിലെ കൊടിയ മഞ്ഞില് പതിനഞ്ച് ദിവസം കാട്ടിൽ അവ൪ കള്ളനും പോലീസും കളിച്ചു.
അന്ന് മയക്കുവെടി സമ്പ്രദായമില്ല.
പകരം മുടക്കുവെടിയാണ്.
കുപ്പിച്ചില്ല് ആനയുടെ കാലിലേക്ക് വെടിവച്ച് കയറ്റും.
പിന്നെ നടക്കാനാകില്ല.
മുടക്കുവെടിക്ക് തോക്കൊരുങ്ങുമ്പോൾ ഫ്രാ൯സിസ് പറഞ്ഞു.
"വെടിവച്ച് പിടിച്ചിട്ട് എനിക്ക് ആനയെ വേണ്ട.
എനിക്ക് വിധിച്ചിട്ടുള്ളതാണെങ്കിൽ അവ൯ കാടിറങ്ങി വരും.
അല്ലെങ്കിൽ കാട്ടിൽ ഒരെണ്ണം കൂടി ആയികൊള്ളട്ടെ".
പ്രതീക്ഷയുടെ പതിനെട്ടാം നാൾ പ്ലാപ്പള്ളി ഭാഗത്ത് നിന്ന് കാടിറങ്ങി അവൻ വന്നു..........


തിരുവമ്പാടി ശിവസുന്ദ൪
പൂക്കോടൻ ശിവൻ വളർന്നു കേമനായി....ആരുകണ്ടലും ഒന്നു നോക്കിപ്പോകുന്ന തനി നാടൻ സുന്ദരൻ,  അവന് വില പറയാ൯ സിനിമ താരങ്ങളുൾപ്പെടെയുള്ളവരെത്തി. എത്രവലിയ വിലപറഞ്ഞിട്ടും
ആനയെ വിൽക്കാൻ തയാറായില്ല..
എന്നാൽ തിരുവമ്പാടി ചന്ദ്രശേഖരൻ ചെറിഞ്ഞതോടെ ഒരു നല്ല കൊമ്പനുവേണ്ടിയുള്ള തിരച്ചിൽ ചെന്നവസാനിച്ചത് ശിവനിലായിരുന്നു....
തിരുവമ്പാടിക്കുവേണ്ടി വന്നത് വ്യവസാ യ പ്രമുഖൻ സുന്ദ൪മേനോ൯ ആയിരുന്നു.
പേടിപ്പിച്ച് ഓടിക്കാനെന്ന വണ്ണം ഫ്രാ൯സിസ് 
വലിയൊരു വില പറഞ്ഞു.
സുന്ദ൪മേനോ൯ സമ്മതിച്ചു. 28 ലക്ഷത്തിനായിരുന്നു കച്ചവടം.
കരളു പറിച്ചു കൊടുക്കും പോലൊരു കച്ചവടം.
ആ കാലത്ത് കേരളത്തിൽ ഒരാനക്ക് കിട്ടിയ ഏറ്റവും വലിയ തുക.

            സുന്ദ൪മേനോ൯ തിരുവമ്പാടി കൃഷ്ണനു മുന്നിൽ നടയിരുത്തി.
പൂരമായി തന്നെ അത് കൊണ്ടാടി...ഒരു പൂരത്തിന്റെ ആവേശ തോടെയായിരുന്നു നാട്........

അങ്ങനെ അവന് പുതിയ പേരായി......

            'തിരുവമ്പാടി ശിവസുന്ദ൪'
thiruvambadi sivasundar in nenmara vallangi vela

ആയിരത്തിൽ ഒന്നിനു മാത്രമുള്ള അപൂ൪വ്വ ലക്ഷണത്തികവുള്ള ഈ അഴകിന്റെ തമ്പുരാൻ.

തിടമ്പാനയാണെങ്കിൽ മാത്രമേ ശിവസുന്ദ൪ പുറം എഴുന്നള്ളിപ്പിന് പോകാറുള്ളു.......
തൃശൂ൪ പൂരത്തിന് തിടമ്പേന്തി തെക്കോട്ടിറങ്ങിയാൽ പിന്നെ തിടമ്പാനയായി മാത്രമേ പാടൂ എന്നതാണ് വിശ്വാസം.
ശിവസുന്ദറിന് തീറ്റയെടുപ്പിലുൾപ്പെടെ തികഞ്ഞ രാജകീയ പെരുമാറ്റ രീതികളും ഉണ്ടായിരുന്നു.....

ശിവന്റെ വിയോഗം ആനക്കേരളത്തിന്റെ തീരാ നഷ്ടമായി എന്നും ഉണ്ടാകും.........

തിടമ്പുമായി നിൽക്കുന്ന ശിവനെ മുന്നിൽനിന്നും നോക്കികാണുമ്പോഴുള്ള അഴക് .............അത് തിരുവമ്പാടി ശിവസുന്ദറിനോളം ആരുമില്ല.....
ഏല്ലാ ആനപ്രേമികളുടെയും മനസ്സിൽ തലയെടുപ്പോടുകൂടി ജീവിക്കും "കളഭകേസരി തിരുവമ്പാടി ശിവസുന്ദ൪" 

No comments:

Post a Comment