Sunday, December 29, 2019

സ്വയംഭു ശ്രീ ശനീശ്വര ഭഗവൻ തിരുകോവിൽ, കുച്ചന്നൂർ

സ്വയംഭു ശ്രീ ശനീശ്വര ഭഗവൻ തിരുകോവിൽ, കുച്ചന്നൂർ, തേനി. ഏഴരശനി ദോഷപരിഹാരത്തിന് ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രം. നവഗ്രഹങ്ങളോട് കൂടെയല്ലാതെ ശനീശ്വരൻ തനിയെ കുടികൊള്ളുന്നു.                                                                                                                                                                         
  

ഐതിഹ്യം




   സൂര്യദേവന്റെ ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌ 'ശനീശ്വരൻ' 

ശനിയാഴ്ചയാണ് പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. നീല ശംഖുപുഷ്പം ഇഷ്ടകുസുമം. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരുപോലെ ശനിയുടെ സാന്നിധ്യം കാണാൻ സാധിക്കും. 


 
ശനിയാഴ്‌ച ദിവസങ്ങളിൽ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്‌. ശനിഗ്രഹദോഷം അനുഭവിക്കുന്നവർ ശനിദോഷപരിഹാരമന്ത്രം ചൊല്ലുന്നതും, എള്ളുതിരി കത്തിക്കുന്നതും, ശനിയുടെ വാഹനമായ കാക്കക്ക് ഭക്ഷണം കൊടുക്കുന്നതുമെല്ലാം വളരെ നല്ലതാണ്‌. പാപഗ്രഹമായ ശനി കറുത്തുമെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും പിംഗല വർണമുള്ള കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കൽപ്പിക്കുന്നത്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായ ശനിയുടെ പിടിയിലാണ്. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാൽ സർവ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവർക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താൽ തന്നെയാണ്. ശനി അനിഷ്ട സ്ഥാനത്താണെങ്കില് സർവ്വകാര്യ പരാജയവും കടവും നാശവുമാണ് ഫലം.



ഏഴര ശനി, കണ്ടക ശനി, ശനി ദശ
മറ്റ് ദശാസന്ധികളിലെ അപഹാരം തുടങ്ങിയ കാലയളവിൽ ദോഷങ്ങൾക്കിടവരുന്നു.