Tuesday, March 19, 2019

കുട്ടൻകുളങ്ങര അർജ്ജുനൻ

 KUTTANKULANGARA ARJUNAN

"ഗജശ്രേഷ്ഠന്‍ കുട്ടൻകുളങ്ങര അർജ്ജുനൻ"



 ജനനം ഉത്തരേന്ത്യ ആണെങ്കിലും നാടൻ ആനയോളം സൗന്ദര്യമുണ്ട് അർജ്ജുനന്.
306 സെന്റീമീറ്ററാണ് ഉയരം. നെറ്റിപ്പട്ടം കെട്ടിയാല്‍ അഴിക്കും വരെ ഒറ്റ നിലവാണ് അര്‍ജുനന്.  ഇരിക്കസ്ഥാനത്തെക്കാള്‍ ഉയര്‍ന്ന തലക്കുന്നി,  നീളമാര്‍ന്നതും ഉറപ്പുള്ളതുമായ നടകള്‍, ലക്ഷണമൊത്ത 18 നഖങ്ങള്‍, അത്യപൂര്‍വമായ മദഗിരി ഇവയൊക്കെ അര്‍ജുനന്റെ ലക്ഷണത്തികവാണ്.
KUTTANKULANGARA ARJUNAN
 1991  ലാണ് ഉത്തരേന്ത്യയില്‍നിന്ന് നമ്മുടെ നാട്ടിലെത്തുന്നത്. അന്ന് എട്ടേമുക്കാല്‍ അടിയിലേറെ ഉയരമുണ്ടായിരുന്ന ആനയ്ക്ക് നല്ല കൊഴുത്ത ശരീരം മുതല്‍ക്കൂട്ടായിരുന്നു. ഒരല്പം നീളക്കുറവുള്ള വാലാണ് അര്‍ജുനന്റെ പ്രത്യേകത. കേരളക്കരയിലെത്തിയ അർജുനന്റെ ആദ്യകാല പേരുകൾ 
ആറ്റാശ്ശേരി രാമചന്ദ്രൻ , മനിശ്ശേരി അർജ്ജുനൻ എന്നിങ്ങനെ ആയിരുന്നു. 1999ലാണ് മനിശ്ശേരി അര്‍ജുനനെ കുട്ടന്‍കുളങ്ങര ദേവസ്വം വാങ്ങുന്നത്. 2000 ജനവരി ഒമ്പതിന് മഹാവിഷ്ണുവിന് നടക്കിരുത്തിയതോടെ ആന കുട്ടന്‍കുളങ്ങര അര്‍ജുനനായി. 2002ല്‍ തൃശ്ശൂര്‍പ്പൂരം എഴുന്നള്ളിപ്പിനിടെ തിരുവമ്പാടി വിഭാഗം തിടമ്പ് ഏറ്റുവാങ്ങാനായ മികവും അര്‍ജുനനുണ്ട്. 

KUTTANKULANGARA ARJUNAN
കുന്നംകുളം ചെറുവരമ്പത്തുകാവ് ദേവസ്വം വക ഗജശ്രേഷ്ഠന്‍ ബഹുമതിയും അര്‍ജുനന് കിട്ടിയിട്ടുണ്ട്. തൃശ്ശൂർപൂരത്തിന് ഇരു വിഭാഗ ത്തിന്റെയും തിടമ്പുവഹിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം ആനകളിൽ ഒരാളാണ് കുട്ടൻകുളങ്ങര അർജ്ജുനൻ. ഒറ്റനോട്ടത്തിൽത്തന്നെ ഇവനെ തിരിച്ചറിയാനാകുന്നത് ഇവന്റെ വെളുത്തകളറുതന്നെയാണ്.....ആനകേരളത്തിന്റെ സായിപ്പ്...

No comments:

Post a Comment