Thursday, March 21, 2019

ചിറക്കൽ കാളിദാസൻ

CHIRAKKAL KALIDASAN


           ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് കാളിദാസന്‍. ഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍.  . കര്‍ണാകത്തിലെ ഏതോ കാട്ടില്‍ പിറന്നു വളര്‍ന്നവനെ മനിശ്ശേരി ഹരിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.  

ചിറക്കൽ കാളിദാസൻ

കേരളത്തിലെ ഉയരക്കേമന്മാരുടെ പട്ടികയെടുത്താൽ ആദ്യ പത്തിൽ ചിറക്കൽ കാളിദാസൻ ഉണ്ടാകും..ഉയരം 314 സെന്റീ മീറ്റർ. ബാഹുബലി എന്ന ഒരൊറ്റ സിനിമയിലൂടെത്തന്നെ തരമായിമാറിയിരിക്കുന്നു ചിറക്കൽ കാളിദാസൻ. ഒറ്റനോട്ടത്തിൽ ഗൗരവക്കാരാണെന്നുതോന്നുമെങ്കിലും ശാന്ത സ്വഭാവമാണ്.
ഗജരാജ ബാഹുബലി ചിറക്കൽ കാളിദാസന്.

ചിറക്കൽ കാളിദാസൻ

നാടൻ ആനയുടെ ലക്ഷ്ണതികവുകളെല്ലാം പ്രകടമാണ്. നല്ല മദഗിരികളോട്കൂടിയ പെരുമുഖവും തലക്കുനിയും, നിലത്തിഴയുന്ന തുമ്പിയും, വെണ്ണക്കൽനിറമുള്ള കൊമ്പുകൾ നല്ല ഉടൽനീളവും പീലിവാലും 18 നഖമെന്ന ലെക്ഷ്ണ തികവും തലപ്പൊക്കവും കാരി യഴകിന് മറ്റുകൂട്ടുന്നു. പ്രായം ഇപ്പോൾ 40 ൽ എത്തിനിൽക്കുന്നു.
ആനയുടമസംഘം ഭാരവാഹിയായ ചിറയ്ക്കല്‍ മധുവിന്റെ മാനസപുത്രനും അഭിമാനവുമാണ് ഇന്ന് കാളിദാസന്‍.


5 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാളിദാസന്റെ ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയ ഒരു ദശാസന്ധി ഇവന്റെ ജീവിതത്തിലുണ്ടായി. ഒട്ടേറെ ഗജകേസരികളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുള്ള ഏരണ്ടക്കെട്ട് എന്ന  മാരകരോഗത്താല്‍ കാളിദാസനും നട്ടംതിരിഞ്ഞു. പക്ഷേ, ചിറക്കൽ കാളിദാസന്റെ പതിനായിരക്കണക്കായ ആരാധകരുടെ പ്രാര്‍ഥനപോലെ പത്തുപതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വയറ്റില്‍നിന്ന് എരണ്ടം പുറത്തുപോയി…....രക്ഷപ്പെട്ടു. (എരണ്ടമെന്നാല്‍ ആനപ്പിണ്ടം. എരണ്ടം പുറത്തുപോകാതെ ദിവസങ്ങളോളം വയറ്റില്‍ കെട്ടിക്കിടക്കുകയും അതുകൊണ്ടുതന്നെ തീറ്റയും വെള്ളവും എടുക്കാനാവാതെ ആനയുടെ ആരോഗ്യം അനുദിനം വഷളാവുന്നതുമാണ് എരണ്ടക്കെട്ട് രോഗം).
എരണ്ടക്കെട്ട് രോഗം അതിജീവിച്ച് ഉത്സവനഗരികളിലേക്ക്  ചിറക്കൽ കാളിദാസൻ തിരിച്ചുവന്നു.  

chirakkal kalidasan

കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ആനയുടെ ‘ഇടത്തേക്കൂട്ട്’ കാളിദാസൻ ആയിരുന്നു. 2019 ലെ ഏറ്റുമാനൂർ ഉത്സവത്തിന് ചിറക്കൽ കളിദാസനായിരുന്നു താരം

No comments:

Post a Comment