Saturday, March 16, 2019

വണ്ടന്നൂർ ഗോപാലകൃഷ്ണൻ

VANDANNOOR GOPALAKRISHNAN

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിലുണ്ടായിരുന്ന ആനയാണ് 
വണ്ടന്നൂർ ഗോപാലകൃഷ്ണൻ. തൊടുപുഴ കണ്ണനെ കുറേ നാൾ ശിരസ്സിലേറ്റിയ ഗജരാജൻ. ശാന്തതയുടെ മൂർത്തിമദ്ഭാവമായിരുന്ന വണ്ടന്നൂർ ഗോപാലകൃഷ്ണന് ഉയരത്തിത്തിന്റെയും അഴകിന്റെയും കാര്യത്തിൽ മധ്യതിരുവിതാംകൂറിൽ എതിരാളികളില്ലായിരുന്നു.



ചെറുപ്പം മുതലേ ഒരു മാരാരായിരുന്നു ആനയുടെ പാപ്പാൻ.തിരുവൈക്കത്തപ്പന്റെയും ഏറ്റുമാനൂരപ്പന്റെയും തിരുനക്കരയപ്പന്റെയും തിടമ്പുകൾ വണ്ടന്നൂരാനയുടെ ശിരസിൽ ഭദ്രമായിരുന്നു.വഴിയടിച്ച് നടത്തികൊണ്ട് പോയി ആന തൃശൂർ പൂരത്തിലും പങ്കെടുത്തിട്ടുണ്ട്.30 വർഷം തുടർച്ചയായി ഏറ്റുമാനൂരപ്പന്റെ തിടമ്പെടുത്തിട്ടുണ്ട്.1990ൽ 63ാം വയസിലാണ് ആന ചെരിയുന്നത്.ആവർഷം ഏറ്റുമാനൂർ ആറാട്ടിന് ഇടമനപ്പാട്ട് മോഹനനും ആറാട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വണ്ടന്നൂരാനയ്ക്കുമാണ് തിടമ്പ് നിശ്ചയിച്ചിരുന്നത്.ഇതിനായി ആനയെ ആറാട്ടുകടവിലേയ്ക്കും കൊണ്ടുപോയിരുന്നു.എന്നാൽ മോഹനൻ ആനയുടെ ഉടമസ്ഥൻ തന്റെ ആനയ്ക്ക് തന്നെ തിരിച്ചും തിടമ്പ് കൊടുക്കണമെന്നും അത് വഴിപാടായി നേർന്ന് പോയതാണെന്നും പറഞ്ഞ് വാശിപിടിച്ചു.അങ്ങനെ മോഹനൻ ആന തന്നെ തിടമ്പെടുത്ത് വണ്ടന്നൂരാന അകമ്പടിയായി പോന്നു.തിരിച്ചെഴുന്നള്ളിപ്പ് പടിഞ്ഞാറെ ഗോപുരനടയിലെത്തിയപ്പോൾ മോഹനനാന മുന്നോട്ട് നടവെയ്ക്കാൻ കൂട്ടാക്കിയില്ല.പാപ്പാൻമാർ എത്ര ശ്രമിച്ചിട്ടും ആനയെ അനക്കാനായില്ല.അപ്പോൾ തന്നെ തിടമ്പ് വണ്ടന്നൂരാനയുടെ ശിരസിൽ വയ്ക്കുകയും ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു! അവസാനമായി കരനാഥനെ ശിരസിലേറ്റാനുള്ള നിയോഗം.

ഏറ്റുമാനൂരുൽസവം കഴിഞ്ഞ് ആന നേരെ പോയത് കിടങ്ങൂരിലേക്കാണ്.അവിടെ ഉൽസവം കഴിഞ്ഞ് വഴിയടിച്ച് നടത്തികൊണ്ടുപോകുന്നതിനിടെ ചെമ്പിളാവ് എന്ന സ്ഥലത്ത് വച്ച് മീനച്ചിലാറിന്റെ കരയിൽ വണ്ടന്നൂരാന ഓർമ്മയായി.ആന കൊമ്പ് കുത്തി വീഴുന്നത് കണ്ട മാരാർ ബോധംകെട്ട് വീണു.അധികം താമസിയാതെ ചരമഗതിയെ പ്രാപിക്കുകയും ചെയ്തു." അറിയപ്പെടാത്ത രഹസ്യങ്ങൾ" എന്ന ചിത്രത്തിലാണ് ആന ജയനൊപ്പം അഭിനയിച്ചത്.ജയന്റെ മരണശേഷം1981ലാണ് ഇ ചിത്രം പുറത്തിറങ്ങുന്നത്.

No comments:

Post a Comment