GURUVAYOOR VALIYAKESHAVAN
ഗുരുവായൂരപ്പന്റെ ഗജരത്നങ്ങളിൽ സാക്ഷാൽ പദ്മനാഭനു ശേഷം സ്ഥാനത്തിൽ പ്രധാനി.........
ആനക്കേരളത്തിന്റെ ഗജസാമ്രാട്ട്...ഉയരം 308.7 സെന്റീ മീറ്റർ ആണ്. കേരളത്തിലെ ഉയരക്കേമന്മാരുടെ പട്ടികയെടുത്താൽ ആദ്യ പത്തിൽ വലിയ കേശവനും ഉണ്ടാകും..
ഗജകുലഛത്രാധിപതി , സാമജസാമ്രാട്ട്, ഗജരത്നം, ഗജസാമ്രാട്ട്, ഗജരാജ ചക്രവർത്തി, ഗജകേസരി, മലയാള മാതംഗം അങ്ങനെ അംഗീകാരങ്ങൾ ഏറെയുണ്ടെങ്കിലും ഈ കഴിഞ്ഞ ആനകളിലെ ഇതിഹാസം പുന്നത്തൂർ കോട്ടയുടെ മണ്മറഞ്ഞ കാരണവർ "ഗജരാജൻ "ഗുരുവായൂർ കേശവൻ അനുസ്മരണ ചടങ്ങിൽ ഗുരുവായൂർ വലിയ കേശവന് സമ്മാനിച്ച "ഗജരാജൻ" പട്ടം വേറിട്ട് നിൽക്കുന്നു. കാരണം ആനക്കേരളത്തിന്റെ പകരം വെയ്ക്കാനില്ലാത്ത പിൻഗാമിക്ക് കിട്ടുന്ന അർഹമായ അംഗീകാരം.
ഗജരാജ കുലപതി സാക്ഷാൽ ഗുരുവായൂർ കേശവന്റെ പിൻ ഗാമി ആവാൻ സാധ്യതയുള്ള ഗജകേസരി...
ജനനം ഉത്തരേന്ത്യ ആണെങ്കിലും നാടൻ ആനയുടെ പല ലക്ഷ്ണങ്ങളും വലിയ കേശവനിൽ പ്രകടമാണ്.
ഒരു പക്ഷേ ഗുരുവായൂരപ്പൻ അത് അറിഞ്ഞ് അനുഗ്രഹിച്ച് നൽകിയതാവണം ഹീറോ പ്രസാദ് എന്ന ബീഹാറുകാരനെ .
തന്റെ ആനച്ചന്തങ്ങൾക്ക് ഒന്നിനും കുറവ് വരുത്തരുത് എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കണം..
പ്രായം നാൽപ്പതുകളുടെ നടവഴിയിലേക്ക് കടന്ന കേശവന് 10 അടിക്ക് മുകളിലുള്ള ഉയരവും, 18 വെളുത്ത നഖങ്ങളും, നല്ല അയഞ്ഞ തുമ്പിയും, നീളമുള്ള വാലും, കരീവീട്ടിയുടെ നിറവും, കീറലില്ലാത്ത മനോഹരമായ ചെവികളും നല്കി,കൂട്ടായി അവന്റെ ശാന്ത സ്വഭാവവും. ഗുരുവായൂര്ആനത്താവളത്തില് ഉയരത്തില് ഒന്നാമൻ വലിയ കേശവനാണ്. ഗുരുപവനപുരേശന്റെ തങ്കത്തിടമ്പ് വഹിക്കാൻ പല തവണ ഭാഗ്യം സിദ്ധിച്ചവൻ ആകയാൽ അംബാടിക്കണ്ണന്റെ പ്രതിനിധിയെന്നോളം ഭക്തജനങ്ങളും ഇവനെ നന്നേ നമിച്ചു വരുന്നു..
9-05-2000 ൽ ഗുരുവായൂരപ്പന്റെ സ്വന്തം ആയ ബീഹാർ ആനച്ചന്തം..
ഗുരുവായൂരപ്പന്റെ ഭക്തൻ ആയ ഗുരുവായൂർ നകേരി വാസുദേവൻ നമ്പൂതിരി ആണ് വലിയ കേശവനെ ഭഗവാന് നടഇരുത്തിയത്.
ഗുരുവായൂരപ്പന്റെ ഗജരത്നങ്ങളിൽ സാക്ഷാൽ പദ്മനാഭനു ശേഷം സ്ഥാനത്തിൽ പ്രധാനി.........
ആനക്കേരളത്തിന്റെ ഗജസാമ്രാട്ട്...ഉയരം 308.7 സെന്റീ മീറ്റർ ആണ്. കേരളത്തിലെ ഉയരക്കേമന്മാരുടെ പട്ടികയെടുത്താൽ ആദ്യ പത്തിൽ വലിയ കേശവനും ഉണ്ടാകും..
"ഗുരുവായൂർ വലിയ കേശവൻ" |
ഗജകുലഛത്രാധിപതി , സാമജസാമ്രാട്ട്, ഗജരത്നം, ഗജസാമ്രാട്ട്, ഗജരാജ ചക്രവർത്തി, ഗജകേസരി, മലയാള മാതംഗം അങ്ങനെ അംഗീകാരങ്ങൾ ഏറെയുണ്ടെങ്കിലും ഈ കഴിഞ്ഞ ആനകളിലെ ഇതിഹാസം പുന്നത്തൂർ കോട്ടയുടെ മണ്മറഞ്ഞ കാരണവർ "ഗജരാജൻ "ഗുരുവായൂർ കേശവൻ അനുസ്മരണ ചടങ്ങിൽ ഗുരുവായൂർ വലിയ കേശവന് സമ്മാനിച്ച "ഗജരാജൻ" പട്ടം വേറിട്ട് നിൽക്കുന്നു. കാരണം ആനക്കേരളത്തിന്റെ പകരം വെയ്ക്കാനില്ലാത്ത പിൻഗാമിക്ക് കിട്ടുന്ന അർഹമായ അംഗീകാരം.
ഗജരാജ കുലപതി സാക്ഷാൽ ഗുരുവായൂർ കേശവന്റെ പിൻ ഗാമി ആവാൻ സാധ്യതയുള്ള ഗജകേസരി...
ജനനം ഉത്തരേന്ത്യ ആണെങ്കിലും നാടൻ ആനയുടെ പല ലക്ഷ്ണങ്ങളും വലിയ കേശവനിൽ പ്രകടമാണ്.
ഗുരുവായൂർ വലിയ കേശവൻ |
തന്റെ ആനച്ചന്തങ്ങൾക്ക് ഒന്നിനും കുറവ് വരുത്തരുത് എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കണം..
പ്രായം നാൽപ്പതുകളുടെ നടവഴിയിലേക്ക് കടന്ന കേശവന് 10 അടിക്ക് മുകളിലുള്ള ഉയരവും, 18 വെളുത്ത നഖങ്ങളും, നല്ല അയഞ്ഞ തുമ്പിയും, നീളമുള്ള വാലും, കരീവീട്ടിയുടെ നിറവും, കീറലില്ലാത്ത മനോഹരമായ ചെവികളും നല്കി,കൂട്ടായി അവന്റെ ശാന്ത സ്വഭാവവും. ഗുരുവായൂര്ആനത്താവളത്തില് ഉയരത്തില് ഒന്നാമൻ വലിയ കേശവനാണ്. ഗുരുപവനപുരേശന്റെ തങ്കത്തിടമ്പ് വഹിക്കാൻ പല തവണ ഭാഗ്യം സിദ്ധിച്ചവൻ ആകയാൽ അംബാടിക്കണ്ണന്റെ പ്രതിനിധിയെന്നോളം ഭക്തജനങ്ങളും ഇവനെ നന്നേ നമിച്ചു വരുന്നു..
9-05-2000 ൽ ഗുരുവായൂരപ്പന്റെ സ്വന്തം ആയ ബീഹാർ ആനച്ചന്തം..
ഗുരുവായൂരപ്പന്റെ ഭക്തൻ ആയ ഗുരുവായൂർ നകേരി വാസുദേവൻ നമ്പൂതിരി ആണ് വലിയ കേശവനെ ഭഗവാന് നടഇരുത്തിയത്.
No comments:
Post a Comment