Saturday, March 16, 2019

"തിരുവമ്പാടി ശിവസുന്ദ൪"



THIRUVAMBADI SIVASUNDAR


അഴകിന്റെ തമ്പുരാൻആയിരത്തിൽ ഒന്നിനു മാത്രമുള്ള അപൂ൪വ്വ ലക്ഷണത്തികവ്., .......
നാട്ടാനകളിൽ ലക്ഷണയുക്തനായ ശിവസുന്ദറിന്റ്റെ പ്രധാന പ്രത്യേകത നിലം തൊട്ടിഴയുന്ന ഭംഗിയുള്ള തുമ്പിക്കൈയ്യാണ്.
ഈ തുമ്പിക്കൈ വണ്ണവും എഴുത്താണി പോലെ ലക്ഷണയുക്തമായ വാലും അപൂ൪വ്വമാണ്.


തിരുവമ്പാടി ശിവസുന്ദ൪


പത്തടിയോടടുത്ത ഉയരം,  ഉയ൪ന്ന വായുകുംഭം, നല്ല തലക്കുന്നി, വിരിഞ്ഞ മസ്തകം, 18 നഖങ്ങൾ, 
ലക്ഷണമൊത്ത ചെവികൾ,ഗാംഭീര്യമാ൪ന്ന ഉടൽ, ഭംഗിയുണ്ടെങ്കിലും കണ്ണു തട്ടാതിരിക്കാനെന്നോണം ഇത്തിരി കുറഞ്ഞ ഇടനീളം.
ഇതൊക്കെ  തിരുവമ്പാടി ശിവസുന്ദറിനെ വ്യത്യസ്തനാക്കുന്നു
ഒട്ടുമിക്ക ഗജലക്ഷ്ണത്തികവുകൾ ഒത്തുചേർന്ന തനിനടൻ ആനച്ചന്തം.
45 നോട് അടുത്ത് പ്രായം..
എരണ്ടക്കെട്ടിനെ തുടര്ന്ന് ചികിത്സയില്‍ ആയിരുന്ന ശിവസുന്ദ൪ 2018 മാർച്ച് 11ന് ചരിയുകയായിരുന്നു. രണ്ടു മാസത്തിലധികമായി അസുഖബാധിതനായിരുന്ന ശിവസുന്ദ൪ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രാര്ഥചനകളും വഴിപാടുമായി നാട്ടുകാരും ആനപ്രേമികളും സദാസമയം അവനൊപ്പം ഉണ്ടായിരുന്നു.  എല്ലാം നിഷ്ഫലമാക്കിക്കൊണ്ട് എല്ലാവരേയും കണ്ണീരിലാഴ്ത്തിക്കൊന്റ് അഴകും അളവും ഒത്തിണങ്ങിയ  പ്രിയപ്പെട്ട ശിവൻ വിടപറഞ്ഞു...

SIVASUNDAR

മൂന്ന് പതിറ്റാണ്ടോളം തിരുവമ്പാടി കണ്ണന്റെയും ദേവിയുടെയും ദാസനായി, തിടമ്പേറ്റിയ തിരുവമ്പാടി ചന്ദ്രശേഖരൻ ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് ശിവസുന്ദർ എന്ന ഗജവീരൻ അപ്രതിക്ഷിതമായി നടന്നുകയറുകയായിരുന്നു..
ശിവൻ കാട്ടിൽനിന്നും നാട്ടിലെത്തിയ കഥ.....
അവന് ഏതാണ്ട് മൂന്നോ നാലോ മാസം പ്രായമുള്ളപ്പോഴാണ്......
ഒരു ദിവസം അവനും അമ്മയും കാട്ടിലൂടെ നടക്കുകയായിരുന്നു.
പെട്ടെന്ന് അമ്മ വലിയൊരു കുഴിയിലേക്ക് വീണു.
ഒന്നും ചെയ്യാനാകാതെ അവൻ കുഴിയുടെ മുകളിൽ നിന്ന് കരയാൻ തുടങ്ങി.
ആന വാരിക്കുഴിയിൽ വീണ വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ 

സ്ഥലത്തെത്തി.
അവിടെ കണ്ട കാഴ്ച അവർ പ്രതീക്ഷിക്കാത്തതായിരുന്നു.വാരിക്കുഴിക്ക് ചുറ്റും കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു കുട്ടിയാന......
കഷ്ടിച്ച് മൂന്നോ നാലോ മാസം പ്രായമേ വരൂ അവന്....
'അമ്മേ' എന്നായിരിക്കണം ആ നിലവിളി.
അതു കേൾക്കുമ്പോൾ കുഴിയിൽ നിന്ന് തുമ്പിക്കൈയ്യുയർത്താൻ അമ്മ ശ്രമിക്കുന്നുണ്ടായിരുന്നു.


വനം വകുപ്പുകാർ വല്ലാത്ത പ്രയാസത്തിലായി.
തള്ളയെ കൊള്ളണോ........ പിള്ളയെ തള്ളണോ......
അവസാനം അവർ തീരുമാനിച്ചു.
തള്ളയാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിടാം.
നല്ല ലക്ഷണമുള്ള കുട്ടിയാനയെ നാട്ടിലേക്ക് കൊണ്ടുപോകാം.
അങ്ങനെ പാൽമണം മാറും മുമ്പ് അമ്മയുടെ നെഞ്ചിലെ ചൂട് അവന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
അമ്മ കാട്ടിലേക്ക് കയറി പോകുന്നത് വനം വകുപ്പിന്റ്റെ ജീപ്പിലിരുന്ന് അവൻ കണ്ടു......

അച്ഛനു വേണ്ടി യൗവ്വനം ദാനം ചെയ്ത യയാതിയെപ്പോലെ സ്വന്തം ജീവിതം നൽകി അമ്മയെ നിത്യബന്ധനത്തിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു ആ കുട്ടിയാന.
കോടനാട് ആനക്കളരിയിലെത്തിയ അവനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറ്റും സ്നേഹിച്ച് വളർത്തി.

തിരുവമ്പാടി ശിവസുന്ദ൪

ഒടുവിൽ ആലുവയിൽ നിന്ന് അബൂബക്കർ എന്നൊരാൾ വന്ന് ലേലത്തിൽ പിടിച്ചു.
അയാളുടെ കയ്യിൽ നിന്ന് ലക്ഷണം നോക്കി മാത്രം ആനയെ വാങ്ങുന്ന പൂക്കോടൻ ഫ്രാ൯സിസിന്റ്റെ പക്കലെത്തി.
അങ്ങനെ അവ൯ പൂക്കോട൯ ശിവനായി.
മക്കളുടെ ജാതകമെഴുതിച്ച കോങ്ങാട് വൈദ്യരെ കൊണ്ടുതന്നെ ഫ്രാ൯സിസ് ശിവന്റ്റെയും ജാതകം കുറിപ്പിച്ചു.
പേരും പെരുമയും നേടും എന്നായിരുന്നു പ്രവചനം.
അവ൯ പതുക്കെ കൗമാരത്തിലേക്ക് കൊമ്പ് നീട്ടിതുടങ്ങി.
അങ്ങനെയിരിക്കെ പതിനാറു വയസെത്തിയപ്പോൾ ഒരു ദിവസം പാപ്പാന്മാരോട് പിണങ്ങി ശിവ൯ 

വീണ്ടും കാട്ടിലേക്ക് കയറിപ്പോയി.
പാപ്പാന്മാരും  പത്തിരുപത് പേരും അവനെ തിരക്കി പിന്നാലെ.......
വൃശ്ചികത്തിലെ കൊടിയ മഞ്ഞില് പതിനഞ്ച് ദിവസം കാട്ടിൽ അവ൪ കള്ളനും പോലീസും കളിച്ചു.
അന്ന് മയക്കുവെടി സമ്പ്രദായമില്ല.
പകരം മുടക്കുവെടിയാണ്.
കുപ്പിച്ചില്ല് ആനയുടെ കാലിലേക്ക് വെടിവച്ച് കയറ്റും.
പിന്നെ നടക്കാനാകില്ല.
മുടക്കുവെടിക്ക് തോക്കൊരുങ്ങുമ്പോൾ ഫ്രാ൯സിസ് പറഞ്ഞു.
"വെടിവച്ച് പിടിച്ചിട്ട് എനിക്ക് ആനയെ വേണ്ട.
എനിക്ക് വിധിച്ചിട്ടുള്ളതാണെങ്കിൽ അവ൯ കാടിറങ്ങി വരും.
അല്ലെങ്കിൽ കാട്ടിൽ ഒരെണ്ണം കൂടി ആയികൊള്ളട്ടെ".
പ്രതീക്ഷയുടെ പതിനെട്ടാം നാൾ പ്ലാപ്പള്ളി ഭാഗത്ത് നിന്ന് കാടിറങ്ങി അവൻ വന്നു..........


തിരുവമ്പാടി ശിവസുന്ദ൪
പൂക്കോടൻ ശിവൻ വളർന്നു കേമനായി....ആരുകണ്ടലും ഒന്നു നോക്കിപ്പോകുന്ന തനി നാടൻ സുന്ദരൻ,  അവന് വില പറയാ൯ സിനിമ താരങ്ങളുൾപ്പെടെയുള്ളവരെത്തി. എത്രവലിയ വിലപറഞ്ഞിട്ടും
ആനയെ വിൽക്കാൻ തയാറായില്ല..
എന്നാൽ തിരുവമ്പാടി ചന്ദ്രശേഖരൻ ചെറിഞ്ഞതോടെ ഒരു നല്ല കൊമ്പനുവേണ്ടിയുള്ള തിരച്ചിൽ ചെന്നവസാനിച്ചത് ശിവനിലായിരുന്നു....
തിരുവമ്പാടിക്കുവേണ്ടി വന്നത് വ്യവസാ യ പ്രമുഖൻ സുന്ദ൪മേനോ൯ ആയിരുന്നു.
പേടിപ്പിച്ച് ഓടിക്കാനെന്ന വണ്ണം ഫ്രാ൯സിസ് 
വലിയൊരു വില പറഞ്ഞു.
സുന്ദ൪മേനോ൯ സമ്മതിച്ചു. 28 ലക്ഷത്തിനായിരുന്നു കച്ചവടം.
കരളു പറിച്ചു കൊടുക്കും പോലൊരു കച്ചവടം.
ആ കാലത്ത് കേരളത്തിൽ ഒരാനക്ക് കിട്ടിയ ഏറ്റവും വലിയ തുക.

            സുന്ദ൪മേനോ൯ തിരുവമ്പാടി കൃഷ്ണനു മുന്നിൽ നടയിരുത്തി.
പൂരമായി തന്നെ അത് കൊണ്ടാടി...ഒരു പൂരത്തിന്റെ ആവേശ തോടെയായിരുന്നു നാട്........

അങ്ങനെ അവന് പുതിയ പേരായി......

            'തിരുവമ്പാടി ശിവസുന്ദ൪'
thiruvambadi sivasundar in nenmara vallangi vela

ആയിരത്തിൽ ഒന്നിനു മാത്രമുള്ള അപൂ൪വ്വ ലക്ഷണത്തികവുള്ള ഈ അഴകിന്റെ തമ്പുരാൻ.

തിടമ്പാനയാണെങ്കിൽ മാത്രമേ ശിവസുന്ദ൪ പുറം എഴുന്നള്ളിപ്പിന് പോകാറുള്ളു.......
തൃശൂ൪ പൂരത്തിന് തിടമ്പേന്തി തെക്കോട്ടിറങ്ങിയാൽ പിന്നെ തിടമ്പാനയായി മാത്രമേ പാടൂ എന്നതാണ് വിശ്വാസം.
ശിവസുന്ദറിന് തീറ്റയെടുപ്പിലുൾപ്പെടെ തികഞ്ഞ രാജകീയ പെരുമാറ്റ രീതികളും ഉണ്ടായിരുന്നു.....

ശിവന്റെ വിയോഗം ആനക്കേരളത്തിന്റെ തീരാ നഷ്ടമായി എന്നും ഉണ്ടാകും.........

തിടമ്പുമായി നിൽക്കുന്ന ശിവനെ മുന്നിൽനിന്നും നോക്കികാണുമ്പോഴുള്ള അഴക് .............അത് തിരുവമ്പാടി ശിവസുന്ദറിനോളം ആരുമില്ല.....
ഏല്ലാ ആനപ്രേമികളുടെയും മനസ്സിൽ തലയെടുപ്പോടുകൂടി ജീവിക്കും "കളഭകേസരി തിരുവമ്പാടി ശിവസുന്ദ൪" 

എറണാകുളം ശിവകുമാര്‍

ERNAKULAM SIVAKUMAR

കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ ആനക്കേമന്മാരിലെ ഏറ്റവും വലിയ ഉയരച്ചന്തം. കേരളത്തില്‍ ഇന്നുള്ള നാട്ടാനകളില്‍ തന്നെ ഏറ്റവുമധികം ഉയരം അവകാശപ്പെടാന്‍ കഴിയുന്ന മൂന്നാ നാലോ കരുത്തന്മാരില്‍ ഒരാള്‍. 




പുതിയ തലമുറയിലെ ആനളില്‍ ഏറ്റവുമധികം കൊമ്പുചാട്ടമുള്ള ഗജരാജാക്കന്മാരില്‍ പ്രധാനി. അസാമാന്യമായ കൊമ്പുചാട്ടം. സാധാരണ ആനകളുടെ കൊമ്പുകള്‍ ഒരിക്കല്‍ മുറിച്ചാല്‍ പിന്നീട് വളര്‍ന്നുവരുന്നതിന്റെ ഇരട്ടിവേഗത്തിലായിരുന്നു എന്നും ശിവകുമാറിന്റെ കൊമ്പുവളര്‍ച്ച.
പക്ഷേ, അവന്റേതുമാത്രമായ ആ അസാമാന്യശേഷി തന്നെ അവസാനം അവന് വിനയാവുകയും ചെയ്തു. കൊമ്പു മുറിയ്ക്കുന്നതിലുണ്ടായ പിഴവുകാരണം, കാര്യകാരണങ്ങള്‍ എന്തുതന്നെയായാലും, കൊമ്പിനുള്ളിലെ മജ്ജയിലേക്കും മുറിവ് വ്യാപിച്ചു. കൊമ്പിനുള്ളില്‍ പഴുപ്പ് ബാധിച്ച് ഒടുവില്‍ പഴുത്ത് ഇളകിയാടുന്ന കൊമ്പുമായി ശിവകുമാര്‍ അസഹ്യമായ വേദന തിന്നുതീര്‍ക്കേണ്ടിയും വന്നു.

ഇപ്പോള്‍ ഒരു കൊമ്പ് എന്നേയ്ക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞ ശിവകുമാര്‍ കൃത്രിമകൊമ്പുമായി വീണ്ടും ഉത്സവ സുദിനങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയിരിക്കുന്നു


എറണാകുളം ശിവകുമാര്‍


എറണാകുളം ശിവകുമാര്‍

എറണാകുളം ശിവകുമാര്‍


പ്രായം നാല്പതു കഴിഞ്ഞിരിക്കുന്നു. കൃത്രിമകൊമ്പുമായിട്ടാണെങ്കില്‍ കൂടി ഈ സഹ്യപുത്രന് മുന്നില്‍ ലോകം ഇനിയുമിനിയും നമിക്കുക തന്നെചെയ്യും

വണ്ടന്നൂർ ഗോപാലകൃഷ്ണൻ

VANDANNOOR GOPALAKRISHNAN

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിലുണ്ടായിരുന്ന ആനയാണ് 
വണ്ടന്നൂർ ഗോപാലകൃഷ്ണൻ. തൊടുപുഴ കണ്ണനെ കുറേ നാൾ ശിരസ്സിലേറ്റിയ ഗജരാജൻ. ശാന്തതയുടെ മൂർത്തിമദ്ഭാവമായിരുന്ന വണ്ടന്നൂർ ഗോപാലകൃഷ്ണന് ഉയരത്തിത്തിന്റെയും അഴകിന്റെയും കാര്യത്തിൽ മധ്യതിരുവിതാംകൂറിൽ എതിരാളികളില്ലായിരുന്നു.



ചെറുപ്പം മുതലേ ഒരു മാരാരായിരുന്നു ആനയുടെ പാപ്പാൻ.തിരുവൈക്കത്തപ്പന്റെയും ഏറ്റുമാനൂരപ്പന്റെയും തിരുനക്കരയപ്പന്റെയും തിടമ്പുകൾ വണ്ടന്നൂരാനയുടെ ശിരസിൽ ഭദ്രമായിരുന്നു.വഴിയടിച്ച് നടത്തികൊണ്ട് പോയി ആന തൃശൂർ പൂരത്തിലും പങ്കെടുത്തിട്ടുണ്ട്.30 വർഷം തുടർച്ചയായി ഏറ്റുമാനൂരപ്പന്റെ തിടമ്പെടുത്തിട്ടുണ്ട്.1990ൽ 63ാം വയസിലാണ് ആന ചെരിയുന്നത്.ആവർഷം ഏറ്റുമാനൂർ ആറാട്ടിന് ഇടമനപ്പാട്ട് മോഹനനും ആറാട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വണ്ടന്നൂരാനയ്ക്കുമാണ് തിടമ്പ് നിശ്ചയിച്ചിരുന്നത്.ഇതിനായി ആനയെ ആറാട്ടുകടവിലേയ്ക്കും കൊണ്ടുപോയിരുന്നു.എന്നാൽ മോഹനൻ ആനയുടെ ഉടമസ്ഥൻ തന്റെ ആനയ്ക്ക് തന്നെ തിരിച്ചും തിടമ്പ് കൊടുക്കണമെന്നും അത് വഴിപാടായി നേർന്ന് പോയതാണെന്നും പറഞ്ഞ് വാശിപിടിച്ചു.അങ്ങനെ മോഹനൻ ആന തന്നെ തിടമ്പെടുത്ത് വണ്ടന്നൂരാന അകമ്പടിയായി പോന്നു.തിരിച്ചെഴുന്നള്ളിപ്പ് പടിഞ്ഞാറെ ഗോപുരനടയിലെത്തിയപ്പോൾ മോഹനനാന മുന്നോട്ട് നടവെയ്ക്കാൻ കൂട്ടാക്കിയില്ല.പാപ്പാൻമാർ എത്ര ശ്രമിച്ചിട്ടും ആനയെ അനക്കാനായില്ല.അപ്പോൾ തന്നെ തിടമ്പ് വണ്ടന്നൂരാനയുടെ ശിരസിൽ വയ്ക്കുകയും ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു! അവസാനമായി കരനാഥനെ ശിരസിലേറ്റാനുള്ള നിയോഗം.

ഏറ്റുമാനൂരുൽസവം കഴിഞ്ഞ് ആന നേരെ പോയത് കിടങ്ങൂരിലേക്കാണ്.അവിടെ ഉൽസവം കഴിഞ്ഞ് വഴിയടിച്ച് നടത്തികൊണ്ടുപോകുന്നതിനിടെ ചെമ്പിളാവ് എന്ന സ്ഥലത്ത് വച്ച് മീനച്ചിലാറിന്റെ കരയിൽ വണ്ടന്നൂരാന ഓർമ്മയായി.ആന കൊമ്പ് കുത്തി വീഴുന്നത് കണ്ട മാരാർ ബോധംകെട്ട് വീണു.അധികം താമസിയാതെ ചരമഗതിയെ പ്രാപിക്കുകയും ചെയ്തു." അറിയപ്പെടാത്ത രഹസ്യങ്ങൾ" എന്ന ചിത്രത്തിലാണ് ആന ജയനൊപ്പം അഭിനയിച്ചത്.ജയന്റെ മരണശേഷം1981ലാണ് ഇ ചിത്രം പുറത്തിറങ്ങുന്നത്.

"ഗുരുവായൂർ കേശവൻ"

GURUVAYOOR KESAVAN (1904-1976)  

ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയായിരുന്നു. 1922 ൽ നിലമ്പൂർ വലിയ തമ്പുരാൻ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നടക്കിരുത്തിയതോടേ ഗുരു‍വായൂർ കേശവൻ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തള‍ച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻകാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.
ഗുരുവായൂർ അമ്പലത്തിൽ 50 വർഷം സേവനം ചെയ്തതിന്റെ ബഹുമാനാർത്ഥം കേശവനെ 'ഗജരാജൻ' എന്ന ബഹുമതി നൽകി 1973-ൽ ആദരിച്ചു.
   54 വർഷം ഗുരുവയൂർ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഗുരു‍വായൂർ കേശവൻ ഗുരുവായൂർ ഏകാദശിദിവസമായിരുന്ന 1976 ഡിസംബർ 2-ന് ചരിഞ്ഞു  ചരിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു. ഇന്നും ഏകാദശിയോടനുബന്ധിച്ച് 'ഗുരുവായൂർ കേശവൻ അനുസ്മരണം' എന്നപേരിൽ ആനകളുടെ ഒരു ഘോഷയാത്രയുണ്ടാകാറുണ്ട്.

"ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍"

"GAJARATHANAM GURUVAYOOR PADMANABHAN"

ആനകളിലെ ദൈവ ചൈതന്യം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് "ഗുരുവായൂർ പത്മനാഭൻ".


1954 ജനുവരി 18നാണ്‌ പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്‌. ഐശ്വര്യം നിറഞ്ഞ മുഖഭാവം. ഗജലക്ഷണങ്ങളെല്ലാം തികഞ്ഞവൻ.  നിലമ്പൂര്‍ കാടുകളില്‍ പിറന്ന ഈ ആനക്കുട്ടിയെ  ഗുരുവായൂരപ്പന് നടയ്ക്കിരുത്തുന്നത് 14-ാം വയസ്സിലാണ്. 2004 ല്‍ ദേവസ്വം 'ഗജരത്‌നനം' ബഹുമതി നല്‍കി. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍നിന്നും ഉത്സവപറമ്പുകളില്‍നിന്നും ലഭിച്ച ബഹുമതികള്‍ വേറെ അസംഖ്യമുണ്ട്. തിടമ്പെടുത്തുനിന്നാല്‍ കാണാവുന്ന അന്തസ്സുതന്നെയാണ് പദ്മനാഭനെ ഉത്സവക്കമ്പക്കാരുടെ പ്രിയങ്കരനാക്കുന്നത്.
             ഇന്ന് പ്രായം കുറച്ചേറിയെങ്കിലും അവന്‍റെ ആ ഐശ്വര്യത്തിനും,ചൈതന്യത്തിനും ഇന്നും യാതൊരു കുറവും ഇല്ല.
ശാന്തസ്വഭാവിയായ പദ്മനാഭന് ക്ഷേത്രാചാരങ്ങള്‍ കൃത്യമാണ്. ഒരു ഉത്സവത്തിനു കേരളത്തിൽ ഒരു ആനക്ക് കിട്ടാവുന്നതിൽ ഏറ്റവും കൂടുതൽ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്.ഏത് ഉത്സവപറമ്പ് കളിലും ഇവനെക്കാള്‍ വലിയ ഗജരാജാക്കന്മാര്‍ ഉണ്ടായാലും ആ ദേവചൈത്ന്യം എഴുന്നെള്ളുന്നത് ഇവന്‍റെ പുറത്തേറിയാവും
അതാണ് "ഗുരുവായൂര്‍ പത്മനാഭന്‍".