Tuesday, May 14, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

THECHIKKOTTUKAVU RAMACHANDRAN


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

       ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളതും ഏറ്റവുമധികം ഉയരമുള്ളതുമായ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

ബിഹാറില്‍ നിന്ന് കേരളക്കരയിലെത്തിയ മോട്ടിപ്രസാദ് ഇന്ന് ഉത്സവകേരളത്തിലെ കിരീടംവെക്കാത്ത ഗജരാജചക്രവര്‍ത്തിയാണ്. കഴിഞ്ഞ ആറു വർഷ മായി തൃശൂർ പൂരം വിളമ്പരം ചടങ്ങായ തെക്കേഗോപുര നട തുറക്കുന്നത് 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്‌.  ഇപ്പോൾ നടന്നുകഴിഞ്ഞ തൃശൂർ പൂരം ഏറെ ചർച്ചചെയ്തത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയാണ്. വിവാദങ്ങൾക്കൊടുവിൽ വിലക്കു നീക്കി രാമൻ വീണ്ടും ചടങ്ങിനെത്തി, വൻ ജനാവലിയുടെ ആവേശമായി ഈ ചടങ്ങും അങ്ങനെ ചരിത്രമായി.

            സ്വന്തം പേരുകൊണ്ട് ദേശത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ പടര്‍ത്തിയ ഗജരാജനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ .കേരളത്തിലെ ആനകളില്‍ ഉയരക്കേമനായ രാമചന്ദ്രന്‍ ചെറായി, ഇത്തിത്താനം തലപ്പൊക്ക മത്സരങ്ങളില്‍  വിജയിച്ചിട്ടുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

   വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, പ്രായം 56 ണ് മുകളിൽ. ഉയരം 317 സെന്റീമീറ്റർ.   ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെ കണ്ടാല്‍ രാമചന്ദ്രന്‍ നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല ഉയർത്തിപിടിച്ചുനില്‍ക്കുമെന്നതാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പ്രത്യേകത. ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു

   ബിഹാറിലെ ആനച്ചന്തയില്‍നിന്ന് കേരളത്തിലും പിന്നീട് തൃശ്ശൂരെ വെങ്കിടാദ്രിസ്വാമിയുടെ കൈവശവുമെത്തിയ രാമചന്ദ്രന് സ്വാമി നല്‍കിയ പേര് ഗണേശന്‍ എന്നായിരുന്നു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രന്‍ എന്ന പേര് നല്‍കുന്നത്. 


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

     രാമചന്ദ്രന്റെ ഉയരക്കേമവും ലക്ഷ്ണത്തികവുകളും വലിയ ആരാധക കൂട്ടവും ആന കേരളത്തിലെ ഒരു മനോഹര ചരിത്രമായി ഒരു വശത്തുനിൽക്കുമ്പോൾ ഒരു മറുവശംകൂടി ഉണ്ട്......
      ഇതുവരെ 13 പേരെയും  രണ്ട്‌ ആനകളെയും ഇവൻ കൊലപ്പെടുത്തിയിട്ടുണ്ട്.  .  തൃശ്ശൂർ തിരുവമ്പടിയുടെ പഴയ പൂരനായകൻ തിരുവമ്പടി ചന്ദ്രശേഖരനെയാണ് കുത്തിയതും പിന്നെ ചന്ദ്രശേഖരൻ ചരിയുകയായിരുന്നു. 2014 ൽ പെരുമ്പാവൂർ കൂട്ടുമഠം ക്ഷേത്രത്തിൽ ഉത്സവത്തിനിടക്കു ഇടഞ്ഞ രാമചന്ദ്രന്‍ 3 പേരെ കൊലപ്പെടുത്തിയിരുന്നു. കോട്ടപ്പടിയിൽ വെച്ച് ഈ വർഷമാദ്യം 2 പേരെ കൊലപ്പെടുത്തിയിരുന്നു. ഒരു കണ്ണ് പൂർണ്ണമായും ഒന്നിന് ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ടിരിക്കുന്നു.......പെട്ടന്ന് പ്രകോപനം കൊള്ളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  നമ്മുടെ പല ഗജവീരന്മാരും ചങ്ങല ഇല്ലാതെപോലും കൊണ്ടുനടക്കാവുന്ന മനുഷ്യസ്നേഹികളാണെന്നകാര്യം ഈ ആനക്കുവേണ്ടി   മുറവിളികൂട്ടുന്ന ആനപ്രേമികൾ  ഓർക്കണം. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 


Friday, May 10, 2019

ഗുരുവായൂർ നന്ദൻ

GURUVAYOOR NANDAN

ഗുരുവായൂർ നന്ദൻ

പുന്നത്തൂർ കോട്ടയിലെ ഉയരക്കേമൻമാരിൽ ഒരുവൻ, 
പത്തടി ഉയരം.  കോഴികോട്ടുള്ള നന്ദകുമാര്‍ എന്നയാളാണ് ഗുരുവായൂർ നന്ദനെ നടക്കിരിത്തിയത്.


ഗുരുവായൂർ നന്ദൻ
ഗുരുവായൂർ 
നന്ദന്റെ ജനനം  കേരള- കർണ്ണാടക   അതിര്‍ത്തി വനത്തിലാണ്.  

ഇന്ന് ഗുരുവായൂർ നന്ദൻ കേരളത്തിലെ തന്നെ ഏറ്റവുമധികം ശരീരഭാരമുള്ള ആനകളിലൊന്നാണ്.  കേരള വനംവകുപ്പു മാനദഢം അനുസരിച്ച് " 306 cm ". (2014 കണക്ക് പ്രകാരം  )ഉയരമുള്ള നന്ദന് 18 വെളുത്ത നഖങ്ങാളാണ്. നല്ല വിരിവുള്ള പെരുമുഖവും , ചെമ്പൻ നിറം, ഉയർന്ന മസ്തകം, അകന്നു വീണ്ടെടുത്ത കൊമ്പുകൾ, നിലം മുട്ടികിടക്കുന്ന തുമ്പി,വലിയ ചെവികൾ തുടങ്ങി ലക്ഷണ തികവുള്ള നന്ദന് വലിയ തലേക്കെട്ട് തന്നെ വേണം . ഭക്ഷണവും ഉറക്കവും നന്ദന് പ്രിയപെട്ടതാണ്. എല്ലാ പ്രധാന ഉത്സവങ്ങളിലും പ്രധാന സഥാനം ഗുരുവായൂർ നന്ദന് ലഭിക്കുന്നുണ്ട്.






എല്ലാതിലും ഉപരി  ഗുരുവായുര്‍ ഉത്സവത്തിന്‍ ആറാട്ടിന് പഞ്ചലോഹതിടമ്പ് ഏറ്റാനുള്ള ഭാഗ്യം ലഭിച്ചൂ......കഴിഞ്ഞ തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പ് ഗുരുവായൂർ നന്ദനായിരുന്നു.

ഗുരുവായൂർ നന്ദൻ


ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ആനകളിൽ പത്തടി ഉയരക്കാരിൽ ഏറ്റവും ലക്ഷ്ണത്തികവുകളും നല്ല സ്വഭാവഗുണവും നോക്കിയാൽ മുൻനിരയിൽ ഗുരുവായൂർ നന്ദനും ഉണ്ടാകും.വലിയ കേശവന് ശേഷം ഇളമുറ തമ്പുരാൻ  ഇന്ദെർസൻന്നു ഒപ്പം ഒരു ഉപനായക സ്ഥാനമാണു ഇവൻ വഹിക്കുന്നത്.പുന്നത്തൂർ കോട്ടയിലെ മരതകമാണിക്യങ്ങള്ളിൽ ഒരുവൻ..."-ഗുരുവായൂർ നന്ദന് എല്ലാവിധ ഭാവുകങ്ങളും നേരുന്നൂ ....

ഗുരുവായൂർ നന്ദൻ
ഗുരുവായൂർ നന്ദൻ











തിരുനക്കര ശിവൻ

THIRUNAKKARA SIVAN

അക്ഷര നഗരിയുടെ ഹൃദയനാഥൻ തിരുനക്കര ശിവൻ. നാടൻ നച്ചന്തം.
കേരളത്തിൽ ഏറ്റവും വലിയ ചെവികളുള്ള ആനയാണ് ശിവന്
ഒമ്പതേകാല്‍ അടിയിലേറെ ഉയരം, നാല്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട സുന്ദരരൂപം.

തിരുനക്കര ശിവൻ

നിലത്തിഴയുന്ന നല്ല വണ്ണമുള്ള തുമ്പിക്കൈ, എടുത്തകന്ന കൊമ്പുകള്‍ എന്നിവയും ശിവന്റെ ശുഭലക്ഷണങ്ങള്‍ തന്നെ. വാലിലെ രോമങ്ങള്‍ നരച്ചതായതിനാല്‍ ആളൊരു 'പൂവാലനു'മാണ്. മടക്കുകളുള്ള വാലും നഖങ്ങളുടെ കറുപ്പ് നിറവും ഇവന്റെ ചില പോരായ്മകളാണ്.
ലക്ഷണതികവുളള ശിവന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്, പാലക്കാട് ജില്ലകളിൽ എഴുന്നള്ളിപ്പുകൾക്ക് നിറസാന്നിധ്യമാണ്.

  1990-ഒക്ടോബര്‍ പതിനേഴാം തീയതിയാണ് തിരുനക്കരയില്‍ ശിവനെ നടയ്ക്കിരുത്തുന്നത്. കോടനാട് ആനക്കൂട്ടില്‍ നിന്നായിരുന്നു വരവ്. 

Tuesday, May 7, 2019

ചെർപ്പുളശ്ശേരി പാർത്ഥൻ


ചെർപ്പുളിശ്ശേരി പാർത്ഥന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.....7-5-2019

"CHERPLASSERY PARTHAN"
വള്ളുവനാട്ടിലെ ഇളമുറത്തമ്പുരാൻ.!
"ചെർപ്പുളശ്ശേരി പാർത്ഥൻ"

വള്ളുവനാട്ടിലെ ഇളമുറത്തമ്പുരാൻ.!
"ചെർപ്പുളശ്ശേരി പാർത്ഥൻ"
കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായ ചെർപ്പുളശ്ശേരി പാർത്ഥൻ (44) ചരിഞ്ഞു. തൃശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ തിടമ്പേറ്റാറുള്ളത് പാർത്ഥൻ ആയിരുന്നു.അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ചെർപ്പുളശ്ശേരി എസ്‌കെ തറവാട്ടിലെ ആനയാണ് ചെർപ്പുളശ്ശേരി പാർത്ഥൻ. ആന പ്രേമികളുടെ മനസിലെ എന്നും മായാത്ത മുഖമായി കഴിഞ്ഞു പാലക്കാടിന്റെ പാർത്ഥൻ. ചെർപ്പുളശ്ശേരിയെ കേരളത്തിന്റെ അറിയപ്പെടുന്ന ആനത്തറവാടാക്കാൻ മുഖ്യ പങ്കുവഹിച്ചത് പാർത്ഥൻ കൂടിയാണ്.
അസ്സാം മഴക്കാടുകളുടെ കുളിരിലും വന്യതയിലും പിറന്നുവീണ കരിങ്കറുപ്പൻ ആനക്കുട്ടി. പ്രായത്തിൽ കവിഞ്ഞ വളർച്ചയും, നാടൻ ആനകളുടേതു പോലുള്ള വലിയ ചെവികളും, ഉയർന്ന വായുകുംഭവും, വ്യത്യസ്തമാർന്ന മുഖഭംഗിയും എല്ലാറ്റിനുമുപരിയായി ഇരുട്ടുപോലും നാണിച്ചു പൊകുന്ന കറുപ്പഴകും ...

രാജശേഖരനും അനന്തപദ്മനാഭനും അടക്കി വാഴുന്ന ചെർപ്പുളശ്ശേരി തറവാട്ടിലെ ഏറ്റവും താരമൂല്യമുള്ള ആന എന്ന വിശേഷണം വൈകാതെ പാർത്ഥൻ സ്വന്തമാക്കി. 
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൽ പൂരനായകൻ തിരുവമ്പാടി ശിവസുന്ദറിന്റെ ഇടത്തെ കൂട്ടിന് അർഹത നേടിയ പാർത്ഥൻ, പിന്നീട് ആനകേരളത്തിലെ അതികായൻ സാക്ഷാൽ കണ്ടമ്പുള്ളി ബാലനാരായണന്റെ പിൻഗാമിയായി കണിമംഗലം ശാസ്താവിനെ ശിരസ്സിലേറ്റിയും പൂരങ്ങളുടെ പൂരത്തിന് എഴുന്നെള്ളി.!
മത്സരപ്പൂരങ്ങളിൽ വെന്നിക്കൊടി പാറിച്ച പാരമ്പര്യമുണ്ട് പാർത്ഥന്. സാക്ഷാൽ അർജുനൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന പോരാട്ടവീര്യം.!

ചെർപ്പുളശ്ശേരി പാർത്ഥൻ
ഒരിക്കൽ എത്തനൂർ കുമ്മാട്ടിയിൽ മംഗലാംകുന്ന് കർണ്ണന്റെ പകരക്കാരനായെത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടൊപ്പം തലയെടുപ്പോടെ നിന്ന വീരനായകനാണ് പാർത്ഥൻ.! പിന്നീടൊരിക്കൽ മാങ്ങോട്ടുകാവിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മംഗലാംകുന്ന് കർണ്ണനുമെല്ലാം ഉള്ളപ്പോൾ തന്നെ പ്രധാന തിടമ്പേറ്റി ഉത്സവം നയിച്ച ഖ്യാതിയും പാർത്ഥനുണ്ട്.
അസാധ്യതലയെടുപ്പും, അഴകും, നല്ല സ്വഭാവശുദ്ധിയും നിമിത്തം നിരവധിയാളുകളുടെ ഇഷ്ടതോഴനാണ് പാർത്ഥൻ.! മൂന്നര മാസത്തോളം നീണ്ടു നിൽകുന്നതാണ് നീരുകാലം. നല്ല ഉയരം, ഉയരത്തെ വെല്ലുന്ന തലയെടുപ്പ്, നല്ല സ്വാഭാവം, പ്രായത്തിന്റെ ആനുകൂല്യം ഇവയെല്ലാം പാർത്ഥന്റെ മേന്മകളാണ്. എങ്കിലും നടനീരിന്റെ പ്രശ്നം ആനയെ കാര്യമായി തളർത്തി.

കണ്ണീരിൽ കുതിർന്ന പ്രണാമം