Sunday, April 12, 2020

നീലക്കൊടുവേലി

നീലക്കൊടുവേലി
അദ്‌ഭുതശക്തിയുള്ള ഔഷധ സസ്യമാണിത്. നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്....നീലക്കൊടുവേലി വീട്ടിലുണ്ടായിരുന്നാൽ എന്നും ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം.  ഇതിൽ എന്നും നീല പൂക്കൾ കാണും
ഹനുമാൻ മൃതസജ്ഞീവനി എടുക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഔഷധമാണു നീലക്കൊടുവേലി എന്നും പറയപ്പെടുന്നു.

Tuesday, March 3, 2020

തിരുവേഗപ്പുറ പത്മനാഭന് ആദരാഞ്ജലികൾ...

തിരുവേഗപ്പുറ പത്മനാഭന് ആദരാഞ്ജലികൾ...
ഈ മനോഹരമായ ചെവികൾ ഇനിയില്ല, ഈ നാട്ടാനച്ചന്തം ഇനി ഓർമ്മകൾ.....




Monday, March 2, 2020

ചേന്നം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി..... 2020

ചേന്നം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി..... 2020

ചേന്നം കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി..... 2020
ഭഗവതി യുടെ തിടമ്പുമായി,. "അന്നമനട ഉമാ മഹേശരൻ"

വലത്തേ കൂട്ട് കുന്നത്തൂർ രാമു, ഇടത്തേ കൂട്ട് രാജശേഖരൻ, മുള്ളത് ഗണപതി, മച്ചാട് ഗോപാലൻ




 



 

Wednesday, February 26, 2020

നാരായണപ്രിയൻ ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ ചെരിഞ്ഞു

നാരായണപ്രിയൻ ഗജരത്‌നം ഗുരുവായൂർ പത്മനാഭൻ ചെരിഞ്ഞു !!
85 വയസ്സ് പ്രായം കണക്കാക്കുന്നു...
പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ കൊണ്ട് ഒരു മാസത്തിൽ ഏറെയായി ചികിത്സയിലായിരുന്നു...ഇന്ന് 2.10 ഓടെയായിരുന്നു അന്ത്യം
നാരായണ പ്രിയന് ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ...!!







Sunday, December 29, 2019

സ്വയംഭു ശ്രീ ശനീശ്വര ഭഗവൻ തിരുകോവിൽ, കുച്ചന്നൂർ

സ്വയംഭു ശ്രീ ശനീശ്വര ഭഗവൻ തിരുകോവിൽ, കുച്ചന്നൂർ, തേനി. ഏഴരശനി ദോഷപരിഹാരത്തിന് ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രം. നവഗ്രഹങ്ങളോട് കൂടെയല്ലാതെ ശനീശ്വരൻ തനിയെ കുടികൊള്ളുന്നു.                                                                                                                                                                         
  

ഐതിഹ്യം




   സൂര്യദേവന്റെ ഭാര്യയായ ഛായാദേവിയുടെ പുത്രനാണ്‌ 'ശനീശ്വരൻ' 

ശനിയാഴ്ചയാണ് പ്രധാന ദിവസം. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്പിക്കപ്പെടുന്ന ശനീശ്വരനെ നന്മചെയ്യുന്നവർക്ക് രക്ഷകനും ദുഷ്ടർക്ക് ശിക്ഷകനും ആയിട്ട് ജ്യോതിഷ വിശ്വാസികൾ കരുതുന്നു. കറുപ്പ്, നീല എന്നിവയാണ് ശനീശ്വരന്റെ ഇഷ്ടനിറം. നീല ശംഖുപുഷ്പം ഇഷ്ടകുസുമം. പാശ്ചാത്യ ജ്യോതിഷത്തിലും ഭാരതീയ ജ്യോതിഷത്തിലും ഒരുപോലെ ശനിയുടെ സാന്നിധ്യം കാണാൻ സാധിക്കും. 


 
ശനിയാഴ്‌ച ദിവസങ്ങളിൽ ശനീശ്വരനെ പ്രത്യേകമായി പൂജിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്‌. ശനിഗ്രഹദോഷം അനുഭവിക്കുന്നവർ ശനിദോഷപരിഹാരമന്ത്രം ചൊല്ലുന്നതും, എള്ളുതിരി കത്തിക്കുന്നതും, ശനിയുടെ വാഹനമായ കാക്കക്ക് ഭക്ഷണം കൊടുക്കുന്നതുമെല്ലാം വളരെ നല്ലതാണ്‌. പാപഗ്രഹമായ ശനി കറുത്തുമെലിഞ്ഞ് നീണ്ട ശരീരവും വലിയ പല്ലും കഠിന സ്വഭാവവും പിംഗല വർണമുള്ള കുഴിഞ്ഞ കണ്ണുകളും ഒക്കെയുള്ള ഭീകരരൂപിയായിട്ടാണ് സങ്കൽപ്പിക്കുന്നത്. ഒരു മനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായ ശനിയുടെ പിടിയിലാണ്. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാൽ സർവ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവർക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താൽ തന്നെയാണ്. ശനി അനിഷ്ട സ്ഥാനത്താണെങ്കില് സർവ്വകാര്യ പരാജയവും കടവും നാശവുമാണ് ഫലം.



ഏഴര ശനി, കണ്ടക ശനി, ശനി ദശ
മറ്റ് ദശാസന്ധികളിലെ അപഹാരം തുടങ്ങിയ കാലയളവിൽ ദോഷങ്ങൾക്കിടവരുന്നു.  

Monday, August 12, 2019

"കാലടി ഗണേശൻ"

12/08/2019
മുക്കൊമ്പൻ വിടവാങ്ങി
ആന കേരളത്തിന് ഒരു തീരാനഷ്ടം കൂടി 
"കാലടി ഗണേശൻ" ചരിഞ്ഞു


.

Tuesday, July 30, 2019

"മുള്ളത്ത് കൈലാസ്"

"മുള്ളത്ത് കൈലാസ്"
29/07/2019

ആനകേരളത്തിന്റെ നഷ്ടങ്ങളിൽ ഇനി ഇവനും
കൈലാസിന് പ്രണാമം....


Monday, July 29, 2019

"ഗുരുവായൂർ നന്ദൻ" .....തൊടുപുഴ നടയിൽകാവ് ഭഗവതി ക്ഷേത്രത്തിലെ 2018 മീന ഭരണിക്കായി വന്നപ്പോൾ

"ഗുരുവായൂർ നന്ദൻ" .....തൊടുപുഴ നടയിൽകാവ് ഭഗവതി ക്ഷേത്രത്തിലെ 2018 മീന ഭരണിക്കായി വന്നപ്പോൾ

Thursday, July 18, 2019

"പാറമേക്കാവ് ശ്രീപരമേശ്വരൻ"

PARAMEKKAVU SRI PARAMESWARAN

"പാറമേക്കാവ് ശ്രീപരമേശ്വരൻ" 

പതിനഞ്ചുവർഷത്തിലേറെ തൃശൂർപൂരത്തിന് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജരാജൻ "പാറമേക്കാവ് ശ്രീപരമേശ്വരൻ".


ജന്മദേശം ബീഹാർ, ബീഹാറിൽ നിന്നും കേരളത്തിലെത്തി കേരളത്തിന്റെ ഉത്സവ പറമ്പുകളിൽ നിറഞ്ഞാടിയ ഗജരാജൻ.  


1990- ലെ പൂരം മുതൽ പകലും രാത്രിയും തിടമ്പേറ്റാനും അത് വഴി പാറമേക്കാവ് വിഭാഗത്തിന്റെ വീര നായകനാവാനും പാറമേക്കാവ് ശ്രീപരമേശ്വരന് നിയോഗമുണ്ടായി .ഗുരുവായൂർ പദ്മനാഭൻ കഴിഞ്ഞാൽ ദൈവികാംശം ഏറ്റവുമധികം പ്രതിഷ്ഠിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരുന്ന ആനയെന്ന സവിശേഷതയും സ്വന്തം.
പാറമേക്കാവ് ശ്രീപരമേശ്വരൻ 2005 ജനുവരി 31 നാണ് മരണമടയുന്നത്,  ചെരിയുമ്പോൾ 55 വയസായിരുന്നു പ്രായം.

Tuesday, July 9, 2019

"ഗുരുവായൂർ രാമൻകുട്ടി"

   GURUVAYOOR RAMANKUTTY
ഗുരുവായൂർ ആനത്താവളത്തിലെ നാടന്‍ ആനകളില്‍ ലക്ഷണമൊത്ത കൊമ്പനായിരുന്നു "ഗുരുവായൂർ രാമൻകുട്ടി".  ഗുരുവായൂർ ആനയോട്ടത്തിൽ 11 തവണ ജേതാവായ കൊമ്പനാണ്  "ഗുരുവായൂർ രാമൻകുട്ടി".

ഗുരുവായൂർ ആനകോട്ടയിലെ തലമുതിർന്ന അംഗങ്ങളിൽ ഒരാൾ ആയിരുന്നു "ഗുരുവായൂർ രാമൻകുട്ടി". 2013 ലെ ഗുരുവായൂർ ആനയോട്ടത്തിൽ വിസിൽ മുഴുങ്ങാൻ കാത്തുനിൽക്കാതെ ഓട്ടം തുടങ്ങിയ ഗുരുവായൂർ രാമൻകുട്ടി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. പ്രശസ്തമായ ഒട്ടേറെ പൂരങ്ങളിൽ പങ്കെടുക്കുമായിരുന്ന ഗുരുവായൂർ രാമൻകുട്ടിക്ക്‌ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പു ചിട്ടവട്ടങ്ങൾ കാണാപ്പാടമായിരുന്നു.
     1956ലാണ് രാമന്‍കുട്ടിയെ ഗുരുവായൂർ ക്ഷേത്രത്തില്‍ നടയിരുത്തിയത്. അന്ന് അഞ്ച് വയസായിരുന്നു


ദേവസ്വത്തിലെ മുന്‍നിര ആനകളിലൊന്നായ  "ഗുരുവായൂർ രാമൻകുട്ടി"  2016 ജൂലൈ മുതൽ ചികിത്സയിലായിരുന്നു.
2016 സെപ്റ്റംബർ 15 ന് ചെരിയുകയായിരുന്നു.
ദേവസ്വം രേഖകള്‍ പ്രകാരം 65 വയസായിരുന്നു.

Monday, July 8, 2019

"തിരുവമ്പാടി രാമഭദ്രൻ"

  THIRUVAMBADI RAMABHADRAN
നാടൻ ഗജവീരൻ,  നിലമ്പൂര്‍ കാടുകളാണ് ജന്‍മദേശം. 2017 ഏപ്രിൽ 26 നാണ്‌ തിരുവമ്പാടി രാമഭദ്രൻ ചെരിഞ്ഞത്. 
   1990കളില്‍ ആണ് രാമഭദ്രന്‍ തിരുവമ്പാടി ദേവസ്വത്തില്‍ എത്തുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ സ്ഥിരം സാന്നിധ്യം ആയിരുന്നു "തിരുവമ്പാടി രാമഭദ്രൻ". "തിരുവമ്പാടി രാജശേഖരന്‍" ചരിഞ്ഞതിനുശേഷം രാമഭദ്രനാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിനു സ്ഥിരമായി തിടമ്പ് എടുത്തിരുന്നത്.

"തിരുവമ്പാടി രാമഭദ്രൻ"

     9.5 അടിയായായിരുന്നു  തിരുവമ്പാടി രാമഭദ്രന്റെ ഉയരം. വീണെടുത്ത അകന്ന മനോഹരമായ കൊമ്പുകള്‍,  മനോഹരമായ തുമ്പികൈ , ഉറച്ച നടയമരങ്ങള്‍, വാല്‍, ചെവി ഇവയ്‌ക്കൊക്കെ ഭംഗിയും വ്യത്യസ്തവും ആയിരുന്നു . തൃശ്ശൂര്‍ പൂരത്തില്‍ തെക്കോട്ടിറക്കത്തിലും സ്ഥിരമായി പങ്കെടുത്തിരുന്നു.
    തിരുവമ്പാടി രാമഭദ്രൻ ചെരിയുന്നതിനു മൂന്നു നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് തുമ്പിക്കൈയ്ക്കു വാതം പിടിപെടുന്നത്.
അവസാന നാളുകളിൽ തുമ്പിക്കൈ പൊക്കാന്‍ പോലുമാകാതെ ബുദ്ധിമുട്ടിയുരുന്നു.
പിന്നീട് പാദരോഗവും കൂടിയായി.  2017 ഏപ്രിൽ 26 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ചെരിയുകയായിരുന്നു,  55 വയസ്സിന് അടുത്തു പ്രായം ഉണ്ടാവും.
ആറാട്ടുപുഴ, ഉത്രാളിക്കാവ്, കൂടല്‍മാണിക്യം, ചേന്നംകുളങ്കര ഭഗവതി ക്ഷേത്രം എന്നിവിടെയെല്ലാം  സാന്നിധ്യം ആയിരുന്നു.

"തിരുവമ്പാടി രാമഭദ്രൻ"

തൊടുപുഴ വേങ്ങല്ലൂർ നടയിൽ കാവ് മീന ഭരണി. 2018

തൊടുപുഴ വേങ്ങല്ലൂർ നടയിൽ കാവ് ഇക്കഴിഞ്ഞ മീന ഭരണി..
ഭഗവതിയുടെ തിടമ്പുമായി ഗുരുവായൂർ നന്ദൻ, കൂട്ടായി എറണാകുളം ശിവകുമാറും പാമ്പാടി സുന്ദരനും നാണു എഴുത്തച്ഛൻ ശങ്കരനാരായണനും അഭിമന്യുവും

ഗുരുവായൂർ നന്ദൻ

ഗുരുവായൂർ നന്ദൻ തൊടുപുഴ വേങ്ങല്ലൂർ നടയിൽ കാവ് ഇക്കഴിഞ്ഞ മീന ഭരണിക്കായി വന്നിറങ്ങുന്ന  വീഡിയോ......

Tuesday, June 18, 2019

ഗുരുവായൂർ ബൽറാം

GURUVAYOOR BALRAM


ഗുരുവായൂർ ബൽറാം

     ജന്മം കേരളത്തിൽ ആണെങ്കിലും ഒരു ആസാമി ഗജരാജ സുന്ദരനാണ്‌"ഗുരുവായൂർ ബൽറാം".


ഗുരുവായൂർ ബൽറാം
ഫോട്ടോ കടപ്പാട്: ഉമേഷ്, തൊടുപുഴ
കോഴിക്കോട് പ്രവർത്തിച്ചിരുന്ന ജെമിനി സർക്കസിലാണിവൻ ജനിച്ചത്...
കരിവന്നൂർ വെട്ടിയാട്ടിൽ ഉണ്ണിയാണ് 2001 ഏപ്രിൽ 5 ന് ഇവനെ ഗുരുവായൂരപ്പന് സമർപ്പിച്ചത്.... ..പ്രായത്തിനൊത്തുള്ള വലിയ ഉയരമില്ലെങ്കിലും.... ഏതോരാളും നോക്കി നിന്നു പോകുന്ന മനോഹരമായ മതഗിരി ഇവനിൽ എടുത്തു കാണിക്കുന്ന  ഒരു പ്രത്യേകത തന്നെയാണ് ......
വീണെടുത്ത അകലമുള്ള കനം കുറഞ്ഞ കൊമ്പുകൾ,  ഉയർന്ന തലകുന്നി,
18  നഖങ്ങൾ,  ഭംഗിയാർന്ന നടയും അമരവും, വിരിവുള്ള പെരുമുഖം, മനോഹരമായ വായുകുമ്പം.........ഇതൊക്കെയാണ് ഗുരുവായൂരപ്പന്റെ ഈ ഗജരാജസുന്ദരന്റെ എടുത്തുപറയാവുന്ന ഗജലക്ഷ്ണങ്ങൾ.

ഇവന്റെ എഴുന്നള്ളിപ്പുകളുടെ ചിട്ടവട്ടം പറയാതെ വയ്യ..............
ഗുരുവായൂർ അമ്പലത്തിന്‍റെ കവാടം കടന്നു കഴിഞ്ഞാൽ പിന്നെ ബാക്കിയെല്ലാം ഇവന് കാണാപാഠം ആണ്..... 

Tuesday, May 14, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

THECHIKKOTTUKAVU RAMACHANDRAN


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

       ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ആനകളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളതും ഏറ്റവുമധികം ഉയരമുള്ളതുമായ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

ബിഹാറില്‍ നിന്ന് കേരളക്കരയിലെത്തിയ മോട്ടിപ്രസാദ് ഇന്ന് ഉത്സവകേരളത്തിലെ കിരീടംവെക്കാത്ത ഗജരാജചക്രവര്‍ത്തിയാണ്. കഴിഞ്ഞ ആറു വർഷ മായി തൃശൂർ പൂരം വിളമ്പരം ചടങ്ങായ തെക്കേഗോപുര നട തുറക്കുന്നത് 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്‌.  ഇപ്പോൾ നടന്നുകഴിഞ്ഞ തൃശൂർ പൂരം ഏറെ ചർച്ചചെയ്തത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയാണ്. വിവാദങ്ങൾക്കൊടുവിൽ വിലക്കു നീക്കി രാമൻ വീണ്ടും ചടങ്ങിനെത്തി, വൻ ജനാവലിയുടെ ആവേശമായി ഈ ചടങ്ങും അങ്ങനെ ചരിത്രമായി.

            സ്വന്തം പേരുകൊണ്ട് ദേശത്തിന്റെ പ്രശസ്തി ലോകം മുഴുവന്‍ പടര്‍ത്തിയ ഗജരാജനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ .കേരളത്തിലെ ആനകളില്‍ ഉയരക്കേമനായ രാമചന്ദ്രന്‍ ചെറായി, ഇത്തിത്താനം തലപ്പൊക്ക മത്സരങ്ങളില്‍  വിജയിച്ചിട്ടുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

   വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, പ്രായം 56 ണ് മുകളിൽ. ഉയരം 317 സെന്റീമീറ്റർ.   ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെ കണ്ടാല്‍ രാമചന്ദ്രന്‍ നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല ഉയർത്തിപിടിച്ചുനില്‍ക്കുമെന്നതാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പ്രത്യേകത. ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു

   ബിഹാറിലെ ആനച്ചന്തയില്‍നിന്ന് കേരളത്തിലും പിന്നീട് തൃശ്ശൂരെ വെങ്കിടാദ്രിസ്വാമിയുടെ കൈവശവുമെത്തിയ രാമചന്ദ്രന് സ്വാമി നല്‍കിയ പേര് ഗണേശന്‍ എന്നായിരുന്നു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രന്‍ എന്ന പേര് നല്‍കുന്നത്. 


തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 

     രാമചന്ദ്രന്റെ ഉയരക്കേമവും ലക്ഷ്ണത്തികവുകളും വലിയ ആരാധക കൂട്ടവും ആന കേരളത്തിലെ ഒരു മനോഹര ചരിത്രമായി ഒരു വശത്തുനിൽക്കുമ്പോൾ ഒരു മറുവശംകൂടി ഉണ്ട്......
      ഇതുവരെ 13 പേരെയും  രണ്ട്‌ ആനകളെയും ഇവൻ കൊലപ്പെടുത്തിയിട്ടുണ്ട്.  .  തൃശ്ശൂർ തിരുവമ്പടിയുടെ പഴയ പൂരനായകൻ തിരുവമ്പടി ചന്ദ്രശേഖരനെയാണ് കുത്തിയതും പിന്നെ ചന്ദ്രശേഖരൻ ചരിയുകയായിരുന്നു. 2014 ൽ പെരുമ്പാവൂർ കൂട്ടുമഠം ക്ഷേത്രത്തിൽ ഉത്സവത്തിനിടക്കു ഇടഞ്ഞ രാമചന്ദ്രന്‍ 3 പേരെ കൊലപ്പെടുത്തിയിരുന്നു. കോട്ടപ്പടിയിൽ വെച്ച് ഈ വർഷമാദ്യം 2 പേരെ കൊലപ്പെടുത്തിയിരുന്നു. ഒരു കണ്ണ് പൂർണ്ണമായും ഒന്നിന് ഭാഗികമായും കാഴ്ച്ച നഷ്ടപ്പെട്ടിരിക്കുന്നു.......പെട്ടന്ന് പ്രകോപനം കൊള്ളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.  നമ്മുടെ പല ഗജവീരന്മാരും ചങ്ങല ഇല്ലാതെപോലും കൊണ്ടുനടക്കാവുന്ന മനുഷ്യസ്നേഹികളാണെന്നകാര്യം ഈ ആനക്കുവേണ്ടി   മുറവിളികൂട്ടുന്ന ആനപ്രേമികൾ  ഓർക്കണം. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 


Friday, May 10, 2019

ഗുരുവായൂർ നന്ദൻ

GURUVAYOOR NANDAN

ഗുരുവായൂർ നന്ദൻ

പുന്നത്തൂർ കോട്ടയിലെ ഉയരക്കേമൻമാരിൽ ഒരുവൻ, 
പത്തടി ഉയരം.  കോഴികോട്ടുള്ള നന്ദകുമാര്‍ എന്നയാളാണ് ഗുരുവായൂർ നന്ദനെ നടക്കിരിത്തിയത്.


ഗുരുവായൂർ നന്ദൻ
ഗുരുവായൂർ 
നന്ദന്റെ ജനനം  കേരള- കർണ്ണാടക   അതിര്‍ത്തി വനത്തിലാണ്.  

ഇന്ന് ഗുരുവായൂർ നന്ദൻ കേരളത്തിലെ തന്നെ ഏറ്റവുമധികം ശരീരഭാരമുള്ള ആനകളിലൊന്നാണ്.  കേരള വനംവകുപ്പു മാനദഢം അനുസരിച്ച് " 306 cm ". (2014 കണക്ക് പ്രകാരം  )ഉയരമുള്ള നന്ദന് 18 വെളുത്ത നഖങ്ങാളാണ്. നല്ല വിരിവുള്ള പെരുമുഖവും , ചെമ്പൻ നിറം, ഉയർന്ന മസ്തകം, അകന്നു വീണ്ടെടുത്ത കൊമ്പുകൾ, നിലം മുട്ടികിടക്കുന്ന തുമ്പി,വലിയ ചെവികൾ തുടങ്ങി ലക്ഷണ തികവുള്ള നന്ദന് വലിയ തലേക്കെട്ട് തന്നെ വേണം . ഭക്ഷണവും ഉറക്കവും നന്ദന് പ്രിയപെട്ടതാണ്. എല്ലാ പ്രധാന ഉത്സവങ്ങളിലും പ്രധാന സഥാനം ഗുരുവായൂർ നന്ദന് ലഭിക്കുന്നുണ്ട്.






എല്ലാതിലും ഉപരി  ഗുരുവായുര്‍ ഉത്സവത്തിന്‍ ആറാട്ടിന് പഞ്ചലോഹതിടമ്പ് ഏറ്റാനുള്ള ഭാഗ്യം ലഭിച്ചൂ......കഴിഞ്ഞ തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പ് ഗുരുവായൂർ നന്ദനായിരുന്നു.

ഗുരുവായൂർ നന്ദൻ


ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന ആനകളിൽ പത്തടി ഉയരക്കാരിൽ ഏറ്റവും ലക്ഷ്ണത്തികവുകളും നല്ല സ്വഭാവഗുണവും നോക്കിയാൽ മുൻനിരയിൽ ഗുരുവായൂർ നന്ദനും ഉണ്ടാകും.വലിയ കേശവന് ശേഷം ഇളമുറ തമ്പുരാൻ  ഇന്ദെർസൻന്നു ഒപ്പം ഒരു ഉപനായക സ്ഥാനമാണു ഇവൻ വഹിക്കുന്നത്.പുന്നത്തൂർ കോട്ടയിലെ മരതകമാണിക്യങ്ങള്ളിൽ ഒരുവൻ..."-ഗുരുവായൂർ നന്ദന് എല്ലാവിധ ഭാവുകങ്ങളും നേരുന്നൂ ....

ഗുരുവായൂർ നന്ദൻ
ഗുരുവായൂർ നന്ദൻ











തിരുനക്കര ശിവൻ

THIRUNAKKARA SIVAN

അക്ഷര നഗരിയുടെ ഹൃദയനാഥൻ തിരുനക്കര ശിവൻ. നാടൻ ആനച്ചന്തം.
കേരളത്തിൽ ഏറ്റവും വലിയ ചെവികളുള്ള ആനയാണ് ശിവന്‍. 
ഒമ്പതേകാല്‍ അടിയിലേറെ ഉയരം, നാല്പതിനടുത്ത് പ്രായം, കണ്ടാല്‍ ആരും മനസ്സ് നിറഞ്ഞ് നോക്കിനിന്നുപോകുമാറുള്ള കൊഴുത്തുരുണ്ട സുന്ദരരൂപം.

തിരുനക്കര ശിവൻ

നിലത്തിഴയുന്ന നല്ല വണ്ണമുള്ള തുമ്പിക്കൈ, എടുത്തകന്ന കൊമ്പുകള്‍ എന്നിവയും ശിവന്റെ ശുഭലക്ഷണങ്ങള്‍ തന്നെ. വാലിലെ രോമങ്ങള്‍ നരച്ചതായതിനാല്‍ ആളൊരു 'പൂവാലനു'മാണ്. മടക്കുകളുള്ള വാലും നഖങ്ങളുടെ കറുപ്പ് നിറവും ഇവന്റെ ചില പോരായ്മകളാണ്.
ലക്ഷണതികവുളള ശിവന്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ എഴുന്നള്ളിപ്പുകൾക്ക് നിറസാന്നിധ്യമാണ്.

  1990-ഒക്ടോബര്‍ പതിനേഴാം തീയതിയാണ് തിരുനക്കരയില്‍ ശിവനെ നടയ്ക്കിരുത്തുന്നത്. കോടനാട് ആനക്കൂട്ടില്‍ നിന്നായിരുന്നു വരവ്.